Skip to content

chithrodayamflashnews.com

November 28, 2026 11:12 am
ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച) ജീവിക്കാൻ ഭിക്ഷ യാചിച്ചു , ട്രാൻസ്ജൻഡർ ആണെന്ന കാരണത്താൽ ഓട്ടോയിൽ യാത്ര നിഷേധിച്ചു , ഇന്നിപ്പോൾ സ്വന്തമായി 4 ഓട്ടോകൾ വാങ്ങി ഗർഭിണികൾക്കും പ്രായമായവർക്കും ട്രാൻസ്ജെൻഡർസിനും സൗജന്യ യാത്ര നൽകിയ ആനിയുടെ ജീവിതം  പണം സമ്പാദിക്കുന്നതിനായി നിയമവിരുദ്ധവും ഞെട്ടിക്കുന്നതുമായ മാർഗ്ഗം തിരഞ്ഞെടുത്ത ഒരു ദമ്പതികൾ അറസ്റ്റിലായ സംഭവമാണ് തെലങ്കാനയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചത് അമ്മയില്ലാതെ, ട്രെയിനിൽ തനിച്ചായിട്ടും തളരാത്ത ആ കുഞ്ഞുങ്ങളുടെ സാഹസിക അതിജീവനം!

മലയാളത്തിലെ ഇന്ത്യൻ പാൻ ചിത്രം എമ്പുരാൻ ഏറ്റെടുത്ത്‌ സിനിമാപ്രേമികൾ

മലയാളത്തിലെ ഇന്ത്യൻ പാൻ ചിത്രം എമ്പുരാൻ ഏറ്റെടുത്ത്‌ സിനിമാപ്രേമികൾ

തിരുവനന്തപുരം : മലയാളത്തിലെ ഇന്ത്യൻ പാൻ ചിത്രം എമ്പുരാൻ ഏറ്റെടുത്ത്‌ സിനിമാപ്രേമികൾ. കേരളത്തിൽ മാത്രം എഴുന്നൂറ്റമ്പതോളം തിയറ്ററുകളിൽ ചിത്രം പ്രദർശിപ്പിച്ചു. വ്യാഴം രാവിലെ ആറിനായിരുന്നു ആദ്യ പ്രദർശനം. ബുധൻ രാത്രിതന്നെ മോഹൻലാലിന്റെ ആരാധകർ ആഘോഷം തുടങ്ങിയിരുന്നു. മലയാള സിനിമയിലെ പല റെക്കോഡുകളും ‘എമ്പുരാൻ’ തകർത്തു. റിലീസ് ദിനത്തിലെ ടിക്കറ്റ് വിൽപ്പനയിലൂടെ മാത്രം ചിത്രം 50 കോടി രൂപ നേടി. മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായാണ് ചിത്രം ആദ്യദിനത്തിൽ ഇത്രയും വലിയ തുക നേടുന്നത്. 60 കോടിയിലേറെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങും സിനിമയ്ക്ക് ലഭിച്ചതായാണ്‌ വിവരം.

ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജ്‌, നായകൻ മോഹൻലാൽ ഉൾപ്പെടെയുള്ള വൻതാരനിരയും ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിന് എത്തി. കൊച്ചിയിലെ കവിത തിയറ്ററിലാണ് പൃഥിരാജ്‌, മോഹൻലാൽ, ടൊവിനോ തോമസ്, മഞ്ജു വാരിയർ, ഇന്ദ്രജിത്ത് തുടങ്ങിയവരും ആദ്യഷോ കാണാനെത്തിയത്. സംവിധായകൻ എന്ന നിലയിൽ വൻ കൈയടിയാണ്‌ പൃഥ്വിരാജിന്‌ ലഭിക്കുന്നത്‌. 2019ൽ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാംഭാഗമാണ്‌ എമ്പുരാൻ. അതേസമയം ചിത്രത്തിന്റെ വ്യാജപതിപ്പ് ഇറങ്ങിയതായാണ്‌ റിപ്പോർട്ട്‌. ഓൺലൈനിൽ പ്രചരിച്ച ചിത്രത്തിന്റെ ഭാഗങ്ങൾ സൈബർ പൊലീസ്‌ നീക്കം ചെയ്‌തു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6