പാലായിൽ ഗംഭീര വീടുണ്ടെങ്കിലും, മുംബൈ നഗരത്തിലും സ്വന്തമായി ഒരു മേൽവിലാസം ഉണ്ടാക്കിയിരിക്കുകയാണ് താരം. ബാന്ദ്ര വെസ്റ്റിലെ ഫ്ലാറ്റ് സമുച്ചയത്തിലാണ് റിമി സ്വന്തമായി രണ്ട് ബെഡ്റൂമുകളുള്ള മനോഹരമായ ഫ്ലാറ്റ് വാങ്ങിയിരിക്കുന്നത്. തന്റെ കഠിനാധ്വാനത്തിലൂടെ സ്വന്തമാക്കിയ ഈ വീട് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായാണ് റിമി വിശേഷിപ്പിക്കുന്നത്. സഹോദരിക്കൊപ്പം മുംബൈയിൽ താമസിച്ചിരുന്ന നാളുകളിൽ മുംബൈ നഗരത്തോട് തോന്നിയ ഇഷ്ടമാണ് ഇവിടെ സ്വന്തമായി ഒരു വീട് വാങ്ങുന്നതിലേക്ക് നയിച്ചത്.

ഫിറ്റ്നസ് ട്രെയിനറായ മുംബൈ മലയാളി ലിബിൻ മാത്യുവാണ് റിമിയുടെ വരൻ. നവംബർ 14-ന് മുംബൈ ഡോംബിവല്ലിയിൽ വെച്ചാണ് ലളിതമായ ചടങ്ങുകളോടെയുള്ള വിവാഹം നടക്കുന്നത്. അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുന്നത്
No Comment.