Skip to content

chithrodayamflashnews.com

November 28, 2026 11:13 am
ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച) ജീവിക്കാൻ ഭിക്ഷ യാചിച്ചു , ട്രാൻസ്ജൻഡർ ആണെന്ന കാരണത്താൽ ഓട്ടോയിൽ യാത്ര നിഷേധിച്ചു , ഇന്നിപ്പോൾ സ്വന്തമായി 4 ഓട്ടോകൾ വാങ്ങി ഗർഭിണികൾക്കും പ്രായമായവർക്കും ട്രാൻസ്ജെൻഡർസിനും സൗജന്യ യാത്ര നൽകിയ ആനിയുടെ ജീവിതം  പണം സമ്പാദിക്കുന്നതിനായി നിയമവിരുദ്ധവും ഞെട്ടിക്കുന്നതുമായ മാർഗ്ഗം തിരഞ്ഞെടുത്ത ഒരു ദമ്പതികൾ അറസ്റ്റിലായ സംഭവമാണ് തെലങ്കാനയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചത് അമ്മയില്ലാതെ, ട്രെയിനിൽ തനിച്ചായിട്ടും തളരാത്ത ആ കുഞ്ഞുങ്ങളുടെ സാഹസിക അതിജീവനം!

കൊച്ചി ഇരുമ്പനത്തെ യുവതിയുടെ ആത്മഹത്യ; പിന്നിൽ ഭർത്താവി​ന്റെ നിരന്തര ഉപദ്രവം; ഹെൽമറ്റ് കൊണ്ടടിച്ച് മൂക്കി​ന്റെ പാലം തകർന്നിരുന്നു

കൊച്ചി ഇരുമ്പനത്തെ യുവതിയുടെ ആത്മഹത്യ; പിന്നിൽ ഭർത്താവി​ന്റെ നിരന്തര ഉപദ്രവം; ഹെൽമറ്റ് കൊണ്ടടിച്ച് മൂക്കി​ന്റെ പാലം തകർന്നിരുന്നു

കൊച്ചി: ഇരുമ്പനത്ത് സം​ഗീതയുടെ ആത്മഹത്യയിൽ ഭർത്താവിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി കുടുംബം. പണം ആവശ്യപ്പെട്ട് സം​​ഗീതയെ ഭർത്താവ് അഭിലാഷ് നിരന്തരം ഉപദ്രവിച്ചിരുന്നതായി കുടുംബം ആരോപിച്ചു. ഇരുമ്പനം ചിത്രപ്പുഴ മൂന്നാംകുറ്റി പറമ്പിൽ സത്യന്റെ മകൾ 26 കാരിയായ എം എസ് സംഗീതയെയാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് തിരുവാങ്കുളം ചക്കുപറമ്പ് വീട്ടിൽ അഭിലാഷ് യുവതിയെ മരിക്കുന്നതിന് തലേ ദിവസവും മണിക്കൂറുകളോളം മർദ്ദിച്ചിരുന്നതായും കുടുംബം പരാതിപ്പെട്ടു.

സംഗീതയും അഭിലാഷും അഞ്ച് വർഷങ്ങൾക്ക് മുൻപാണ് വിവാഹിതരായത്. പ്രണയവിവാഹമായിരുന്നതിനാൽ സംഗീതയുടെ വീട്ടിൽ നിന്ന് വിവാഹസമ്മാനമായി പണമോ സ്വർണമോ ഒന്നും നൽകിയിരുന്നില്ല. ഇക്കാര്യം പറഞ്ഞ് പണം ആവശ്യപ്പെട്ട് അഭിലാഷ്, സംഗീതയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. സംഗീത മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് മൂന്ന് ലക്ഷം രൂപ വേണമെന്നാവശ്യപ്പെട്ട് മർദ്ദനം തുടങ്ങി. മരിക്കുന്നതിന് തലേദിവസം മണിക്കൂറുകളോളം സംഗീതയെ മർദ്ദിച്ചതായും കുടുംബം ആരോപിക്കുന്നു.

മുൻപ് അഭിലാഷ് ഹെൽമറ്റ് കൊണ്ട് മർദ്ദിച്ചതിനെത്തുടർന്ന് മൂക്കിന്റെ പാലം തകർന്ന സംഗീത ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അഭിലാഷ് സംഗീതയെ മർദ്ദിക്കുന്നതിൽ ആദ്യമൊക്ക ബന്ധുക്കൾ ഇടപെടുകയും മദ്ധ്യസ്ഥ ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. വീടിന് അടുത്ത് മാനസിക വൈകല്യം നേരിടുന്ന കുട്ടിയെ നോക്കുന്ന ജോലിയാണ് സംഗീത ചെയ്തിരുന്നത്. അഭിലാഷ് ഇവിടെയെത്തിയും ബഹളം ഉണ്ടാക്കുമായിരുന്നു. മുൻപ് സംഗീതയുടെ വീട്ടുകാരുടെ വാക്കാലുള്ള പരാതിയിൽ പൊലീസ് അഭിലാഷിനെ താക്കീത് നൽകി വിട്ടിട്ടുണ്ട്.

സംഗീതയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ ഹിൽപാലസ് പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. എൽകെജിയിലും അങ്കണവാടിയിലും പഠിക്കുന്ന രണ്ട് കുട്ടികളാണ് സംഗീതയ്ക്കുള്ളത്. ബന്ധുക്കളുടെ പരാതിയെത്തുടർന്ന് മൃതദേഹം ആർഡിഒയുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടത്തിയത്. എറണാകുളം മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ഇരുമ്പനം ശ്‌മശാനത്തിൽ സംസ്‌കരിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6