കൊല്ലം കരുനാഗപ്പള്ളി 2 പെൺമക്കളോടൊപ്പം യുവതി വാടക വീടിനുള്ളിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കി.
ആദിനാട് തെക്ക് പുത്തൻവീട്ടിൽ പ്രവാസിയായ ഗിരീഷ് ആനന്ദിന്റെ ഭാര്യ കൃഷ്ണൻ 36 മക്കളായ അനാമിക 7 ആത്മീക ഒന്നര എന്നിവരാണ് മരിച്ചത് .
കുടുംബ ഓഹരി പ്രശ്നമാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട് .ഇന്നലെ തന്നെ ഇവരുടെ പ്രശ്നങ്ങൾ കരുനാഗപ്പള്ളി പോലീസ് രണ്ടുതവണ ഇടപെട്ടിരുന്നു. കുവൈറ്റിൽ ജോലി നോക്കുന്ന ഗിരീഷ് ഇന്ന് നാട്ടിൽ എത്താൻ ഇരിക്കയാണ് ആത്മഹത്യ ഓച്ചിറ വയനകം കൈപ്പള്ളിയിൽ കുടുംബാംഗമാണ് താര. ഇന്നലെ 3 30ന് ആദിനാട് വടക്ക് കൊച്ചു മാമോദ് ജംഗ്ഷന് വടക്ക് ഭാഗത്ത് സന്ദീപ് സോമന്റെ ഉടമസ്ഥതയിലുള്ള സൗപർണിക എന്ന വാടകവീട്ടിലാണ് സംഭവം .ഒന്നരവർഷമായി താരയും കുടുംബവും ഇവിടെ വാടകയ്ക്ക് താമസിക്കുന്നു . മക്കളോടൊപ്പം വീട്ടിൽ ഉണ്ടായിരുന്ന താരയുടെ പിതാവ് ഗോപാലകൃഷ്ണൻ സമീപത്തെ കടയിൽ ചായക്കടയിൽ ചായ കുടിക്കാൻ പോയ സമയത്താണ് വീടിൻറെ കിടപ്പുമുറിയിൽ മക്കളെയും കൂട്ടി താര മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. വീട്ടിൽ നിന്ന് നിലവിളിയും പുകയും ഉയരം ഉയർന്നതോടെ നാട്ടുകാർ കിടപ്പുമുറിയുടെ കതകുകൾ തകർത്തു കയറി മൂന്നു പേരെയും പുറത്തെത്തിക്കുകയായിരുന്നു .രക്ഷാസേന എത്തിയാണ് മുറിയുടെ തീ പൂർണമായി അണച്ചത് പോലീസിന് ലഭിച്ച ആത്മഹത്യാക്കുറിപ്പിൽ ഭർത്താവിന്റെ കുടുംബ ഓഹരി പ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളും സൂചിപ്പിച്ചിട്ടുണ്ട്. ഇന്നലെ 12ന് താര ഗിരീഷിന്റെ കാട്ടിൽ കടവ് സമീപത്തുള്ള കുടുംബ വീട്ടിലെത്തി കുടുംബവീട്ടിൽ ഭർത്താവിന്റെ സഹോദരനും കുടുംബവും താമസിച്ചതിനെ ചൊല്ലി തർക്കം ഉണ്ടായി. ഗിരീഷിന്റെ സഹോദരൻ കരുനാഗപ്പള്ളി പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി താരയെ ആശ്വസിപ്പിച്ച് വാടക വീട്ടിലേക്ക് അയച്ചു. പിന്നീട് വിദേശത്തുള്ള ഗിരീഷ് സഹോദരനെ ഫോണിൽ വിളിച്ച് ആത്മഹത്യ താര ആത്മഹത്യാ ഭീഷണി മുഴക്കുന്നതായി അറിയിച്ചു.സഹോദരൻ വീണ്ടും കരുനാഗപ്പള്ളി പോലീസിനെ വിവരം അറിയിക്കുകയും വനിതാ സെല്ലിലെ ഉദ്യോഗസ്ഥർ താര താമസിക്കുന്ന വീട്ടിലെത്തുകയും ചെയ്തിരുന്നു ഗിരീഷ് നാട്ടിലെത്തിയശേഷം പോലീസിൽ പരാതി നൽകിയാൽ ഇരുവരെയും പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി പ്രശ്നം പരിഹാരത്തിന് ശ്രമിക്കാം എന്നു പറഞ്ഞ പോലീസ് തിരികെ പോയതിന് പിന്നാലെയാണ് ആത്മഹത്യാശ്രമം നടന്നത് മൂന്നുപേരുടെയും മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ കരുനാഗപ്പള്ളി എ എസ് പി അഞ്ജലി ഭാവന വീട്ടിലെത്തി പരിശോധന നടത്തി തങ്കമണിയാണ് കൃഷ്ണന്റെ മാതാവ് അനാമിക പുതിയതാവ് അമൃത വിശ്വവിദ്യാപീഠത്തിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്
No Comment.