Skip to content

chithrodayamflashnews.com

November 30, 2026 2:59 am

പതിനാലാം വയസില്‍ ഒരാളെ കൊന്നു’; 39 വര്‍ഷത്തിന് ശേഷം പൊലീസിനോട് വെളിപ്പെടുത്തല്‍

കോഴിക്കോട് : വർഷങ്ങൾക്ക് മുമ്പ് നടത്തിയ കൊലപാതകം പൊലീസ് സ്റ്റേഷനിലെത്തി തുറന്നു പറഞ്ഞ് മധ്യവയസ്കൻ. ജൂൺ അഞ്ചിന് മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനിലെത്തിയാണ് മുഹമ്മദലി (54) 14-ാം വയസിൽ നടത്തിയ കൊലപാതകത്തെ കുറിച്ച് കുറ്റസമ്മതം നടത്തയത്. കോഴിക്കോട് കൂടരഞ്ഞിയിലെ തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നാണ് മുഹമ്മദലിയുടെ വെളിപ്പെുടുത്തൽ.

1986 നവംബറിലാണ് സംഭവം. കൂടരഞ്ഞിയിലെ ദേവസ്യയുടെ പറമ്പിൽ കൂലിപ്പണിക്കു നിൽക്കുമ്പോൾ തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ അടുത്തുള്ള തോട്ടിലേക്കു ചവിട്ടി വീഴ്ത്തിയെന്നും പിന്നീട് രണ്ട് ദിവസം കഴിഞ്ഞാണ് തോട്ടിൽ മുങ്ങി അയാൾ മരിച്ച വിവരം അറിയുന്നതെന്നുമാണ് മുഹമ്മദലി മൊഴി നൽകിയത്.

എന്നാൽ മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞില്ല. മരിച്ചയാളെ തിരിച്ചറിയാൻ ബന്ധുക്കളാരും എത്താതിരുന്നതോടെ അജ്ഞാത മൃതദേഹമായി സംസ്കരിക്കുകയായിരുന്നു. അപസ്മാരം ഉണ്ടായിരുന്ന ആളാണെന്ന് നാട്ടുകാർ പറഞ്ഞതോടെ സ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് നടപടി അവസാനിപ്പിക്കുകയും ചെയ്തു. മുഹമ്മദലിയുടെ വെളിപ്പെടുത്തൽ സ്ഥിരീകരിച്ച പൊലീസ് ഇയാൾക്കെതിരെ കേസെടുത്ത് റിമാൻഡ് ചെയ്തു.

ആർഡിഒ ഓഫീസിലെ പഴയ ഫയലുകൾ പരിശോധിച്ച് മരിച്ച ആളെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് തിരുവമ്പാടി സിഐ കെ പ്രജീഷിൻ്റെ നേതൃത്വത്തിലുള്ള സംഘം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6