Skip to content

chithrodayamflashnews.com

Asnap 1409

പ്ലാസ്റ്റിക് കുപ്പികള്‍ നീക്കം ചെയ്യാത്തതില്‍ നടപടി: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ബസ് ഓടിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണു

പൊൻകുന്നം കെ.എസ്.ആര്.ടി.സി ഡിപ്പോയിലെ ഡ്രൈവറായ ജയ് മോന് ജോസഫാണ് ബസ് ഓടിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണത്. കാഞ്ഞിരപ്പള്ളി പൂതക്കുഴിയില് വച്ചാണ് സംഭവം.സ്ഥലമാറ്റം സംബന്ധിച്ച ഉത്തരവ് ഫോണിലൂടെ അറിഞ്ഞയുടനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു എന്ന് ജയ്മോന് പറഞ്ഞു.

ബസിന്റെ മുന്നില് കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് കുപ്പികള് ശ്രദ്ധയില് പെട്ടതോടെയാണ് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര് ബസ് തടഞ്ഞുനിര്ത്തി പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം കൊല്ലം ആയൂരില് വെച്ചായിരുന്നു സംഭവം. മന്ത്രി തന്നെ നേരിട്ട് മൂന്ന് പേര്ക്കെതിരെ നടപടി സ്വീകരിക്കാന് നിര്ദ്ദേശം നല്കുകയായിരുന്നു. തുടര്ന്ന് ഇവരെ സ്ഥലംമാറ്റി ഉത്തരവായിരുന്നു. പുതുക്കാട് ഡിപ്പോയിലേക്കാണ് ജയ്മോനെ സ്ഥലം മാറ്റിയത്. ഇതിനു പിന്നാലെയാണ് ജയ്മോന് ദേഹാസ്വാസ്ഥ്യമുണ്ടായത്.

പ്രമേഹത്തിനും രക്തസമ്മര്ദ്ദത്തിനും മരുന്ന് കഴിക്കുന്നയാളാണ് താനെന്നും ഇതിനായി കുടിവെള്ളം കരുതിയിരുന്ന കുപ്പികളാണ് ബസിന് മുന്നില് സൂക്ഷിച്ചിരുന്നതെന്നും ജയ്മോന് പറഞ്ഞു.

ഡ്രൈവർമാരോടൊന്നും ഇങ്ങനെ നടപടി എടുക്കരുത്. അവർ കുടിവെള്ളം എടുക്കാൻ വേണ്ടി കരുതുന്ന കുപ്പികളാണ് അതൊക്കെ. നാലഞ്ചു കുപ്പികൾ ബസിൽ കിടന്നെന്ന് വച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ല. വഴിയരികിൽ കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കാൻ ശക്തമായൊരു നടപടി എടുക്കു അതൊക്കെയാണ്‌ നല്ലത്. വെറുതെ എന്തിനാ ഇവരെയൊക്കെ ദ്രോഹിക്കുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6