സൗദി അറേബ്യയിലെ ജുബൈലിൽ പ്രവാസി മലയാളികളെയും മറ്റ് ഇന്ത്യക്കാരെയും ഒരുപോലെ നടുക്കിയ ക്രൂരകൃത്യം. ഉത്തർപ്രദേശ് സ്വദേശിയായ ശ്രീകൃഷ്ണ ബ്രിഗുനാഥ് യാദവ് (53) ആണ് സ്വന്തം മകന്റെ കൈകളാൽ കൊല്ലപ്പെട്ടത്. മകൻ കുമാർ യാദവിനെ ലഹരി വിമുക്തനാക്കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാമെന്ന പ്രതീക്ഷയിലായിരുന്നു ഒന്നര മാസം മുൻപ് പിതാവ് മകനെ സന്ദർശക വിസയിൽ തന്റെ അടുത്തേക്ക് കൊണ്ടുവന്നത്.
എന്നാൽ, ആ പിതാവിന്റെ പ്രതീക്ഷകളെ തകർത്ത് ക്രൂരമായ ആക്രമണമാണ് മകന്റെ ഭാഗത്തുനിന്നുണ്ടായത്. ശ്രീകൃഷ്ണയുടെ കണ്ണുകൾ ചൂഴ്ന്നെടുത്ത ശേഷം കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയത്. ജുബൈലിലെ പ്രമുഖ കമ്പനിയിൽ ജീവനക്കാരനായ ശ്രീകൃഷ്ണയും മകനും ഒരു മുറിയിലായിരുന്നു താമസം. സംഭവസ്ഥലത്തെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ലഹരിയുടെ കരാളഹസ്തങ്ങൾ ഒരു കുടുംബത്തെ എങ്ങനെ തകർക്കുന്നു എന്നതിന്റെ ഭീകരമായ ഉദാഹരണമായി മാറിയിരിക്കുകയാണ് ഈ സംഭവം.
മകനെ ലഹരിയിൽ നിന്ന് രക്ഷിക്കാൻ സൗദിയിലെത്തിച്ചു; അച്ഛന് ദാരുണാന്ത്യം, കണ്ണുകൾ ചൂഴ്ന്നെടുത്ത് കഴുത്തുഞെരിച്ചു കൊന്നു
No Comment.