കേരളം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്നലെ 4 കുട്ടികൾ അപകടങ്ങളിൽ മരിച്ച വാർത്താ പരമ്പരകൾ നാടിനെ നടുക്കുന്നു. പാലക്കാട്, പത്തനംതിട്ട, മലപ്പുറം, കാസർകോട് ജില്ലകളിലാണ് പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള 4 വിദ്യാർത്ഥികൾക്ക് ജീവൻ നഷ്ടമായത്..
പാലക്കാട്: ചിറ്റൂർ അമ്പാട്ടുപ്പാളയം സ്വദേശികളായ മുഹമ്മദ് അനസ്, താഹിത ദമ്പതികളുടെ മകൻ സുഹാന് (6) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെ സഹോദരനോട് പിണങ്ങി വീടിന് പുറത്തേക്ക് പോയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. 21 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ വീടിന് അരക്കിലോമീറ്റർ അകലെയുള്ള കുളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
പത്തനംതിട്ട: ഇലന്തൂർ ഇടപ്പരിയാരത്ത് സൈക്കിൾ നിയന്ത്രണം വിട്ട് ഗേറ്റിലിടിച്ച് വിദ്യാർത്ഥി മരിച്ചു. വാസുദേവ വിലാസത്തിൽ ബിജോയുടെ മകൻ ഭവന്ദ് (14) ആണ് മരിച്ചത്. കുത്തനെയുള്ള ഇറക്കം ഇറങ്ങി വരുമ്പോൾ സൈക്കിളിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. ഓമല്ലൂർ ആര്യ ഭാരതി സ്കൂളിലെ 9ാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഭവന്ദ്.
മലപ്പുറം: ചെട്ടിപ്പടിയിൽ ട്രെയിൻ തട്ടി അമിന്ഷ ഹാശിം മരണപ്പെട്ടു. പരപ്പനങ്ങാടി സ്വദേശി ഫൈസലിന്റെ മകനായ അമിൻഷ (11), ബന്ധു വീട്ടിൽ പോയി കൂട്ടുകാർക്കൊപ്പം മടങ്ങുന്നതിനിടെ പാളം മുറിച്ചുകടക്കുമ്പോഴാണ് അപകടം സംഭവിച്ചത്. വള്ളിക്കുന്ന് ബോർഡ് സ്കൂളിലെ 5ാം ക്ലാസ് വിദ്യാർത്ഥിയാണ്.
കാസർകോട്: എരിയാൽ ബ്ലാർകോട് സ്വദേശികളായ ഇക്ബാൽ-നുസൈബ ദമ്പതികളുടെ മകൻ മുഹമ്മദ് സ്വാലിഹ് (2) ആണ് വീടിന് സമീപത്തെ കിണറ്റിൽ വീണ് മരിച്ചത്. ശനിയാഴ്ച കളിച്ചുകൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി കുട്ടി കിണറ്റിൽ വീഴുകയായിരുന്നു. ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന് ആയില്ല
No Comment.