ബെംഗളൂരു: കന്നഡ, തമിഴ് ടെലിവിഷൻ രംഗത്തെ പ്രമുഖ നടി നന്ദിനി സി.എമ്മിനെ ബെംഗളൂരുവിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി 25 വയസ്സായിരുന്നു പ്രായം. വിവാഹത്തിനായി കുടുംബത്തിൽ നിന്നുള്ള കടുത്ത സമ്മർദ്ദവും അതിനെത്തുടർന്നുണ്ടായ മാനസിക വിഷമവുമാണ് ജീവനൊടുക്കാൻ കാരണമെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് പോലീസ് സംഭവ സ്ഥലത്തുനിന്ന് കണ്ടെടുത്തു.
കുടുംബത്തിൽ നിന്നുള്ള വിവാഹ സമ്മർദ്ദം തനിക്ക് താങ്ങാനാവുന്നതിലും അപ്പുറം ആയിരുന്നുവെന്നും ഇത് തന്നെ കടുത്ത വിഷാദത്തിലേക്ക് നയിച്ചെന്നും നന്ദിനിയുടെ കുറിപ്പിൽ പരാമർശിക്കുന്നു. തന്റെ മാനസിക പ്രയാസങ്ങളെക്കുറിച്ചും ജീവിതം അവസാനിപ്പിക്കാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ചും നന്ദിനി കുറിപ്പിൽ എഴുതിയിട്ടുണ്ട്. ഈ കുറിപ്പ് അന്വേഷണത്തിലെ പ്രധാന തെളിവായി പരിഗണിക്കുമെന്ന് പോലീസ് പറഞ്ഞു.
പ്രാഥമിക വിവരങ്ങൾ പ്രകാരം നന്ദിനി വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് പോലീസ് സൂചിപ്പിക്കുന്നു. നടിയുടെ മരണവുമായി ബന്ധപ്പെട്ട് വീട്ടുകാരെയും അടുത്ത സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. മരണത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യങ്ങളെ പറ്റി ഔദ്യോഗിക സ്ഥിരീകരണം അന്വേഷണത്തിന് ശേഷമേ ഉണ്ടാകൂ എന്ന് പോലീസ് വ്യക്തമാക്കി.

ഗൗരി’ എന്ന പരമ്പരയിൽ കനക, ദുർഗ്ഗ എന്നീ ഇരട്ട വേഷങ്ങളിലൂടെ ശ്രദ്ധേയയായ നന്ദിനിയുടെ വിയോഗം തെന്നിന്ത്യൻ ടെലിവിഷൻ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. നിരവധി സഹപ്രവർത്തകരും ആരാധകരും സോഷ്യൽ മീഡിയയിലൂടെ അനുശോചനം രേഖപ്പെടുത്തി. അന്ത്യമോപചാരം അർപ്പിക്കാൻ തമിഴ് സിനിമ, സീരിയൽ രംഗത്തെ പ്രമുഖർ ബെംഗളൂരുവിലേക്ക് എത്തി..
No Comment.