വനിതാ ബിൽ പാസാകാത്തതിൽ സ്ത്രീകളോട് മാപ്പ് ചോദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ മേഖലകളിലും വനിതാ പങ്കാളിത്തമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ആ ബില്ലിന്റെ ഭ്രൂണഹത്യയാണ് പ്രതിപക്ഷം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്ത്സംസാരിക്കുകയായിരുന്നുപ്രധാനമന്ത്രി. ഔദ്യോഗിക അഭിസംബോധനയിലാണ് പ്രതിപക്ഷത്തെ കടന്നാക്രമിച്ചുകൊണ്ട് മോദിപ്രസംഗിച്ചതെന്നതും ശ്രദ്ധേയമാണ്.
ഇതിഹാസംരചിക്കാനും സ്ത്രീകൾക്ക് ഒപ്പം നിൽക്കാനുള്ള അവസരംകോൺഗ്രസ്നഷ്ടപ്പെടുത്തി. കോൺഗ്രസിന്റെ മുഖംമൂടിഅഴിഞ്ഞുവീണു. പ്രാദേശിക പാർട്ടികൾ വളരാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. സ്ത്രീകൾ ശക്തി
പ്രാപിച്ചാൽ കുടുംബ പാർട്ടികൾ അപകടത്തിലാകും. സ്ത്രീകൾ മുൻ നിരയിലേക്ക് വരും. ഇതുകൊണ്ട് അവർ വനിതാസംവരണത്തെ എതിർത്തു.പഞ്ചായത്തുകളിൽ സ്ത്രീകൾ അവരുടെ കഴിവ് തെളിയിച്ചു.ലോക്സഭയിലുംനിയമസഭകളിലും അതിനുള്ള അവസരം ഉണ്ടാക്കാനാണ് ശ്രമിച്ചത്. കുടുംബാധിപത്യ പാർട്ടികൾക്ക് സ്ത്രീശക്തിയെ പേടിയാണ്. വനിതാ സംവരണം എതിർത്ത പാപത്തിന് പ്രതിപക്ഷത്തിന് ശിക്ഷ ലഭിക്കും. കോൺഗ്രസ് രാജ്യത്തിന്റെ പുരോഗതിക്ക് തടസം നിൽക്കുകയാണെന്നും മോദി ആഞ്ഞടിച്ചു. കുടുംബാധിപത്യ പാർട്ടികൾക്ക് സ്ത്രീശക്തിയെ പേടിയാണ്. മണ്ഡല പുനർനിർണയത്തിലൂടെ സ്ത്രീകൾക്ക് കൂടുതൽ സീറ്റ് ലഭിക്കുമായിരുന്നു. കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങൾക്ക് സീറ്റ് വർധിക്കുമായിരുന്നു. സ്ത്രീകളുടെ അവകാശങ്ങൾ കൊള്ളയടിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. ഡിഎംകെയ്ക്ക് കൂടുതൽ തമിഴരെ പാർലമെന്റിലേക്ക് കൊണ്ടുവരാമായിരുന്നു. ടിഎംസിക്കും ഇതേ അവസരം ഉണ്ടായിരുന്നു. യുപിയിലെ ജനങ്ങൾ സമാജ്‌വാദി പാർട്ടിയോട് പൊറുക്കില്ല. നവീകരണ വിരുദ്ധ പാർട്ടിയാണ് കോൺഗ്രസ്. എല്ലാ നല്ലകാര്യങ്ങളെയും കോൺഗ്രസ് എതിർക്കുന്നു. കോൺഗ്രസ് രാഷ്ട്രീയത്തിൻ്റെ ഈ വൃത്തികെട്ട രീതി രാഷ്ട്രം മനസ്സിലാക്കി. സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിച്ച് അവർ സ്ത്രീകളുടെ അവകാശങ്ങൾ കൊള്ളയടിച്ചു. ബില്ലിൻ്റെ പൂർണമായ ക്രെഡിറ്റ് പ്രതിപക്ഷത്തിന് നൽകാം എന്ന് ഞാൻ പറഞ്ഞു. എന്നിട്ടും പ്രതിപക്ഷംഎതിർത്തു’, മോദി പറഞ്ഞു.
വനിതാ സംവരണ ബിൽ പാസാകാത്തതിൽ സ്ത്രീകളോട് മാപ്പ് ചോദിക്കുന്നു,
No Comment.