മുഖ്യമന്ത്രീ സതീശാ എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ സതീശനെ വരവേറ്റത്. മുഖ്യമന്ത്രി ചർച്ചകള്‍ നടക്കുന്നതിനിടെ എറണാകുളതത്തെ സ്വീകരണം അക്ഷരാർത്ഥത്തില്‍ ടീം വി ഡി സതീശന്റെ ശക്തിപ്രകടനമായി മാറി.
തിരുവനന്തപുരത്തെ കോണ്‍ഗ്രസ് പ്രവർത്തകരുടെ ആവേശത്തിന് നടുവിലൂടെ 4 മണിക്കാണ് വി ഡി സതീശൻ സ്വന്തം തട്ടകമായ എറണാകുളത്തേക്ക് തിരിച്ചത്. എറണാകുളത്തെ മണ്ണില്‍ എത്തുന്ന വിഡിയെ സ്വീകരിക്കാൻ വൻ തയ്യാറെടുപ്പുകള്‍ ആണ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും എംപി ഹൈബി ഈഡന്റെയും നേതൃത്വത്തില്‍ നടന്നത്. കൃത്യം 6.50ന് വിഡി കൊച്ചിയില്‍ ട്രെയിൻ ഇറങ്ങി.
മുദ്രാവാക്യം വിളികളോടെ പ്രവർത്തകർ വിഡി സതീശനെ തോളേറ്റി. പ്രവർത്തകരുടെ സ്നേഹം ഏറ്റുവാങ്ങി ഡിസിസിയിലെത്തിയ വി ഡി സതീശൻ എറണാകുളം ജില്ലയില്‍ നൂറുമേനി കൊയ്തതിന്റെ ആഹ്ലാദം കേക്കു മുറിച്ച് ആഘോഷിച്ചു. രാത്രിയില്‍ പറവൂരിലേക്ക് മടങ്ങി. പറവൂരിലെ തെരഞ്ഞെടുപ്പ് വിജയാഘോഷവും നിർണായക ചർച്ചകള്‍ക്ക് ദില്ലിയിലേക്ക് പോകുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങള്‍ നാളെ ഉണ്ടായേക്കും.
അതേസമയം, സ്വീകരണത്തിനിടെ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ തിക്കിലും തിരക്കിലും ഒരാള്‍ കുഴഞ്ഞുവീണു. റെയില്‍വേ സ്റ്റേഷന്റെ ഇൻഫർമേഷൻ കൗണ്ടറിലെ ഗ്ലാസുകള്‍ പൊട്ടുകയും പ്രവേശന കവാടത്തിലെ സ്കാനറുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് ശേഷം എറണാകുളത്തു എത്തിയ വിഡി സതീശന് ആവേശോജ്ജ്വല സ്വീകരണം ഒരുക്കി പ്രവർത്തകർ
No Comment.