
ആരാകണം നിനക്ക് ഞാന്‍ സഖി?
ആരോ പാടിയ പല്ലവിയോ?
ആരോ വിടര്‍ത്തിയ അക്ഷരപൂക്കളോ?
ആരാകിലെന്ത്?
ആരോ ചൊല്ലിയ കഥകളിലെ
ആരുടെയും നോട്ടമെറിയാത്ത
ഉപനായകസ്ഥാനമാണിന്നുമെനിക്ക്.
നിദ്ര പൂക്കുന്ന
യാമങ്ങളിലൊന്നിലെ
ഒടുവിലത്തെ നിമിഷംവരെയും
ഞാന്‍ സമയസുഗന്ധമക്ഷരങ്ങള്
നല്‍കാം.
ആരാകണമെന്നൊരു പാഴ്വാക്കിനൊരു
ചുണ്ടനക്കത്തിനായി.
ദൂരമുണ്ടെന്ന്
ചൊല്ലുവാന്‍ മാത്രമിന്നും
അടുത്തിരുന്നില്ല നാം.
വീണ്ടുമൊരു ചോദ്യം
ഞാന്‍ തൊടുത്തു വിടാം.
കൈയെത്തും ദൂരമാണെങ്കിലും
കണ്ണെത്താദൂരമുണ്ടിരു
ഹൃദയങ്ങള്ത്തമ്മില്.
ഉടലറിഞ്ഞവനുള്ളമറിയാത്ത കാലമല്ലേ.
എഴുതി പഴകിയ അക്ഷരങ്ങള്‍ കൊണ്ടിനി
നിനക്കായ് ഞാന്‍ എന്തെഴുതാന്‍?

No Comment.