Skip to content

chithrodayamflashnews.com

November 29, 2026 8:34 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

വെറുതെ ചില വാക്കുകള്‍

ആരാകണം നിനക്ക് ഞാന്‍ സഖി?
ആരോ പാടിയ പല്ലവിയോ?
ആരോ വിടര്‍ത്തിയ അക്ഷരപൂക്കളോ?

ആരാകിലെന്ത്?
ആരോ ചൊല്ലിയ കഥകളിലെ
ആരുടെയും നോട്ടമെറിയാത്ത
ഉപനായകസ്ഥാനമാണിന്നുമെനിക്ക്.

നിദ്ര പൂക്കുന്ന
യാമങ്ങളിലൊന്നിലെ
ഒടുവിലത്തെ നിമിഷംവരെയും
ഞാന്‍ സമയസുഗന്ധമക്ഷരങ്ങള്‍
നല്‍കാം.
ആരാകണമെന്നൊരു പാഴ്വാക്കിനൊരു
ചുണ്ടനക്കത്തിനായി.

ദൂരമുണ്ടെന്ന്
ചൊല്ലുവാന്‍ മാത്രമിന്നും
അടുത്തിരുന്നില്ല നാം.
വീണ്ടുമൊരു ചോദ്യം
ഞാന്‍ തൊടുത്തു വിടാം.
കൈയെത്തും ദൂരമാണെങ്കിലും
കണ്ണെത്താദൂരമുണ്ടിരു
ഹൃദയങ്ങള്‍ത്തമ്മില്‍.

ഉടലറിഞ്ഞവനുള്ളമറിയാത്ത കാലമല്ലേ.
എഴുതി പഴകിയ അക്ഷരങ്ങള്‍ കൊണ്ടിനി
നിനക്കായ് ഞാന്‍ എന്തെഴുതാന്‍?

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6