പാലക്കാട്: കോട്ടായിയിൽ ദീപികയുടെ മരണത്തിൽ ഭർത്താവ് ശിവദാസൻ അറസ്റ്റിൽ. ഒരുമിച്ച് മരിക്കാമെന്ന് ഭാര്യയെ പറഞ്ഞ് വിശ്വസിപ്പിച്ച് മരണത്തിലേക്ക് തള്ളിവിട്ട ശേഷം ഭർത്താവ് ശിവദാസൻ പിൻമാറുക ആയിരുന്നു. വഞ്ചിച്ച് ജീവനെടുക്കാന്‍ ശിവദാസൻ ഉണ്ടാക്കിയ ഉണ്ടാക്കിയ തിരക്കഥയെന്ന് പൊലീസ് പറയുന്നത്..
25ാം തിയതിയാണ് യുവതി മരിക്കുന്നത്. ജീവനൊടുക്കിയത് എന്നായിരുന്നു പ്രാഥമികവിവരം. പിന്നീട് ശിവദാസനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് വഞ്ചനയുടെ വിവരം പുറംലോകം അറിയുന്നത്. ശിവദാസനും, ദീപികയും 6 വർഷം മുമ്പാണ് വിവാഹിതരായത്. ഇരുവർക്കും കുട്ടികൾ ഉണ്ടായിരുന്നില്ല. ഇതിന്റെ മനോവിഷമത്തിലായിരുന്ന ദീപികയെ ഒരുമിച്ച് മരിക്കാം എന്ന് ശിവദാസൻ പറഞ്ഞു വിശ്വസിപ്പിക്കുന്നു..
ഒരു സാരിയിൽ രണ്ടാളും മരിക്കാനാണ് ഇരുവരും പദ്ധതിയിട്ടത്. ദീപികയ്ക്ക് വേണ്ടി സാരിയിൽ കുരുക്ക് ഉണ്ടാക്കി. ദീപിക കുരുക്കിൽ കുരുങ്ങി മരിക്കുകയും ശിവദാ സൂത്രത്തിൽ തൂങ്ങാതെ മാറി നില്‍ക്കുകയും ആയിരുന്നു നിലവിൽ പ്രേരണകുറ്റം ചുമത്തിയാണ് ശിവദാസനെ അറസ്റ്റ് ചെയ്തത്. ഗുരുതരമായ ആയിട്ടുള്ള മറ്റു വകുപ്പുകൾ കൂടി ചുമത്തും എന്ന് കൊഴിഞ്ഞാമ്പാറ പൊലീസ് പറഞ്ഞു…
Get paid for every referral—enroll in our affiliate program!