Skip to content

chithrodayamflashnews.com

Asnap 1409

മഞ്ചേശ്വരത്ത് ഞെട്ടിക്കുന്ന കൊലപാതകം; 18 വയസുള്ള മകളെ വെട്ടിക്കൊലപ്പെടുത്തി പിതാവ്

കാസർകോഡ് കാസർകോ‍ഡ് മഞ്ചേശ്വരത്ത് മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. 18 വയസുകാരി മറിയം ജുമൈലയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഉമ്മർ ഫാറൂഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല.

പിതാവ് സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് അയല്‍വാസികള്‍ പറയുന്നു. സംഭവത്തില്‍ പ്രതിയെ ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതകത്തിന്‍റെ കാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.

കൊലപാതകത്തിന് സാക്ഷിയായവരില്‍ നിന്നും പൊലീസ് മൊഴിയെടുക്കുന്നുണ്ട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6