Skip to content

chithrodayamflashnews.com

November 29, 2026 8:35 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

പൂക്കാലം

വീണ്ടുമൊരു
നോവിന്റെ പൂക്കാലം
തളിര്‍ത്തും വിടര്‍ന്നും
പടര്‍ന്നുമൊരു
പ്രണയത്തിന്റെ ഉമിനീര്‍
കലര്‍ന്ന മധുരകാലം.

ഓര്‍ത്തെടുക്കാന്‍
മാത്രം ഓര്‍മകളില്ല
നിനച്ചിരിക്കാന്‍ മാത്രം
മുഖപരിചയമില്ല
ഒപ്പം നടന്ന
ചെറുനിമിഷങ്ങള്‍ മാത്രം
വേദനയില്‍ മുങ്ങി
ചിരി മരിച്ചിരുന്നു.

മുഖാമുഖം ഒരു തവണ
നോക്കണമായിരുന്നു
കൈകള്‍ ഉരസി
നടക്കണമായിരുന്നു
പുഞ്ചിരിവിത്തുകള്‍
വിതരണമായിരുന്നു
മഴയുടെ ശബ്ദം
കേള്‍ക്കണമായിരുന്നു.

ഒരു പ്രണയം വിടര്‍ന്നതൊരു
നോക്കു കാണുംമുമ്പ്
പൊഴിഞ്ഞു പോകുന്നതറിഞ്ഞിട്ടുണ്ടോ?

വര്‍ണ്ണം

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6