Skip to content

chithrodayamflashnews.com

Asnap 1409

വിവാഹ മണ്ഡപത്തിൽ കേറാൻ മണിക്കൂറുകൾ, സഹോദരിമാരായ നവവധുമാർ മ.രിച്ച നിലയിൽ

മൃ.ത.ദേഹത്തിന് നീലനിറം..!അധ്യാപികമാരായ സഹോദരിമാരുടെ വേർപാടിൽ നടുങ്ങി ഒരുനാട്…

ജോധ്‌പുരിൽ വിവാഹദിവസം 2 സഹോദരിമാരെ വീട്ടിൽ മ.രി.ച്ച നിലയിൽ കണ്ടെത്തി. മനായി ഗ്രാമത്തിലെ ദീപ് സിങ്ങിന്റെ മക്കളായ ശോഭ (25), വിമല (23) എന്നിവരാണ് മ.രിച്ചത്. ശനിയാഴ്ച വിവാഹ ഘോഷയാത്ര (ബരാത്ത്) വീട്ടിലെത്താനിരിക്കെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്..വെള്ളിയാഴ്ച രാത്രി വിവാഹത്തോടനുബന്ധിച്ചുള്ള ‘ബന്ദോളി’ ചടങ്ങുകൾക്ക് ശേഷം പന്ത്രണ്ട് മണിയോടെയാണ് ഇരുവരും ഉറങ്ങാൻ പോയത്.

എന്നാൽ പുലർച്ചെ 4 മണിയോടെ ഇവരെ മുറിയിൽ അവശ നിലയിൽ കണ്ടെത്തുക ആയിരുന്നു. ഉടൻ തന്നെ ജോധ്‌പുരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും സ്വകാര്യ സ്കൂൾ അധ്യാപികമാരായി ജോലി ചെയ്തു വരികയായിരുന്നു..യുവതികളുടെ മ.രണം പുറംലോകത്തെ അറിയിക്കാതെ വീട്ടുകാർ സംസ്കാര ചടങ്ങുകൾക്കായി വേഗത്തിൽ ഒരുക്കങ്ങൾ നടത്തി.

എന്നാൽ മ.രണത്തിൽ സംശയം തോന്നിയ പെൺകുട്ടികളുടെ അമ്മാവൻ വിവരം പോലീസിനെ അറിയിച്ചു. തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി സംസ്കാരം തടയുകയും ശരീരം വിശദമായ പരിശോധകള്‍ക്ക് വേണ്ടി മാറ്റുകയും ചെയ്തു. വിഷബാധയേറ്റതാണ് മ.രണകാരണമെന്നാണ് പ്രാഥമിക നിഗമനം. ശരീരത്തില്‍ നീലനിറം ബാധിച്ചിരുന്നതായി ദൃക്‌സാക്ഷികൾ വെളിപ്പെടുത്തിയിട്ടുണ്ട്..

പെൺകുട്ടികളുടെ വിവാഹവുമായി ബന്ധപ്പെട്ട് കുടുംബത്തിൽ തർക്കങ്ങൾ നിലനിന്നിരുന്നതായി മാതൃബന്ധുക്കൾ ആരോപിക്കുന്നു. യുവതികളുടെ വിവാഹം നേരത്തെ മറ്റ് 2 പേരുമായി നിശ്ചയിച്ചിരുന്നതാണ്. എന്നാൽ ആ ആലോചനകൾ വേണ്ടെന്ന് വെച്ച് മറ്റൊരു വിവാഹത്തിന് പെൺകുട്ടികളുടെ പിതൃസഹോദരൻ നിർബന്ധപൂർവ്വം മുൻകൈ എടുക്കുകയായിരുന്നുവെന്നാണ് ആരോപണം.

ഈ മാറ്റമാണ് മരണത്തിലേക്ക് നയിച്ചതെന്നും ഇതിന് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടെന്നുമാണ് ബന്ധുക്കളുടെ പരാതി..മരണത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ സഹോദരിമാരുടെ മരണ കാര്യത്തിൽ വ്യക്തത വരികയുള്ളൂ എന്ന് പോലീസ് അറിയിച്ചു..

 

കേരള സ്റ്റോറി ഉണ്ടാക്കി കേരളത്തെ മോശമാക്കാൻ നോക്കണ്ട, ആദ്യം ഇങ്ങോട്ട് ഒന്ന് വന്ന് നോക്കൂ’; വ്‌ളോഗർ മുബാറക്ക്

 

 

ശ്വാസം മുട്ടിന് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ രണ്ടര വയസുകാരി മരിച്ചു. ഉറിയാക്കോട് സ്വദേശി സിദ്ദിഖ് -ഫൈസലത്ത് ദമ്പതികളുടെ മകൾ ഐഷ ഫാത്തിമയാണ് മരിച്ചത്. പിന്നാലെ കുത്തിവെപ്പ് എടുത്ത ആശുപത്രിക്ക് എതിരെ ഐഷയുടെ കുടുംബം രംഗത്തെത്തി

ശ്വാസം മുട്ടിന് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ രണ്ടര വയസുകാരി മരിച്ചു. ഉറിയാക്കോട് സ്വദേശി സിദ്ദിഖ് -ഫൈസലത്ത് ദമ്പതികളുടെ മകൾ ഐഷ ഫാത്തിമയാണ് മരിച്ചത്. പിന്നാലെ കുത്തിവെപ്പ് എടുത്ത ആശുപത്രിക്ക് എതിരെ ഐഷയുടെ കുടുംബം രംഗത്തെത്തി

 

 

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6