Skip to content

chithrodayamflashnews.com

November 29, 2026 3:42 pm
കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്

പശ്ചിമബംഗാൾ ഗവ‌ർണർ സി വി ആനന്ദബോസ് രാജിവച്ചു,​ കാരണം വ്യക്തമാക്കാതെ രാജിക്കത്ത്

പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് രാജി വച്ചു. മൂന്നര വർഷം ഗവർണർ പദവിയിലിരുന്ന ശേഷമാണ് ആനന്ദ ബോസിന്റെ അപ്രതീക്ഷിത രാജി. പദവിയിൽ നിന്ന് ഒഴിയാനുള്ള കാരണം രാഷ്ട്രപതിക്കയച്ച രാജിക്കത്തിൽ ആനന്ദബോസ് വ്യക്തമാക്കിയിട്ടില്ല.
2022 നവംബർ മുതൽ പശ്ചിമബപംഗാൾ ഗവർണറായി സേവനമനുഷ്ഠിച്ച് വരികയാണ് ആനന്ദബോസ്. റിട്ടയേർ‌ഡ് ഐ.എ.എസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ ആനന്ദബോസ് കോട്ടയം മണ്ണാനം സ്വദേശിയാണ്. ഗവർണർ സ്ഥാനത്ത് മതിയായ സമയം ചെലവഴിച്ചു കഴിഞ്ഞെന്ന് ആനന്ദബോസ് വാർത്താ ഏജൻസിയോട് പ്രതികരിച്ചു. നിലവിലെ തമിഴ്നാട് ഗവർണർ ആർ‌.എൻ. രവിയെ പശ്ചിമ ബംഗാൾ ഗവർണറായി നിയമിക്കും.
അതേസമയം ആനന്ദബോസിന്റെ രാജി ഞെട്ടിച്ചെന്നും ഗവർണറെ സമ്മർദ്ദത്തിലാക്കി രാജി വയ്പിച്ചെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു.

ഇറാനെ ആക്രമിക്കാൻ അമേരിക്ക ഉപയോഗിക്കുന്നത് ഇന്ത്യൻ തുറമുഖങ്ങളാണ് വാദം തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6