പന്തളം: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിൽ സുവിശേഷകൻ പന്തളം പോലീസിന്റെ പിടിയിലായി.
തിരുവനന്തപുരം അഞ്ചുതെങ്ങ് രോഹിണി ഭവനം വീട്ടിൽ ക്രിസ്യൻ ഹാർട്ടറിന്റെ മകൻ പാസ്റ്റർ സാം ഹാർട്ടർ ( 37 ) ആണ് അറസ്റ്റിൽ ആയത്.
വിദേശത്ത് നഴ്സായ യുവതിയെ പീ ഡിപ്പിച്ചശേഷം ഇയാൾ ഇരിങ്ങാലക്കുടയിൽ ഒളിവിൽ കഴിയുകയായിരുന്നു. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയിൽ നിന്നും പലപ്പോഴായി 16 ലക്ഷം രൂപയും ഇയാൾ കൈക്കലാക്കിയിരുന്നു.
പത്തനംതിട്ട, തിരുവല്ല എന്നീ സ്റ്റേഷ നുകളിൽ സാമ്പത്തിക തട്ടിപ്പിന് ഇയാളുടെ പേരിൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. പന്തളം പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.
വഴി തെറ്റിയെത്തി ഫുട്ബോള്‍താരമായി; ഉറ്റവരെ കാണാന്‍ 13 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ ജന്മനാട്ടിലേക്ക്..
No Comment.