വിനോദിനി എന്ന നാലാം ക്ലാസ്സുകാരി പെൺകുട്ടിയുടെ അതിജീവനത്തിന്റെ നാളുകൾ. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെത്തുടർന്ന് വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന വിനോദിനി, ആറു മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും സ്കൂളിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഈ സന്തോഷനിമിഷം വിനോദിനിക്കും കുടുംബത്തിനും മാത്രമല്ല, അവളുടെ അതിജീവനത്തിനായി പ്രാർത്ഥിച്ച എല്ലാവർക്കും ആശ്വാസമേകുന്നതാണ്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ സഹായത്തോടെ വിനോദിനിക്ക് ആഴ്ചകൾക്ക് മുമ്പ് കൃത്രിമ കൈ ഘടിപ്പിച്ചിരുന്നു. കൈയില്ലാതെ എങ്ങനെ സ്കൂളിൽ പോകുമെന്ന അവളുടെ സങ്കടത്തിനാണ് ഇന്ന് പരിഹാരമായിരിക്കുന്നത്. കൃത്രിമ കൈയുമായി ആത്മവിശ്വാസത്തോടെ വിനോദിനി സ്കൂളിലേക്ക് പടികയറുമ്പോൾ, അത് അവളുടെ ജീവിതത്തിലെ ഒരു പുതിയ അധ്യായത്തിന്റെ തുടക്കം കൂടിയാണ്. ഇത്തവണ അവൾ പരീക്ഷ എഴുതുന്നത് അവളുടെ ഇടതുകൈ ഉപയോഗിച്ചാണ്
കുട്ടികൾക്കും അധ്യാപകർക്കുമിടയിലേക്ക് വിനോദിനി മടങ്ങിയെത്തുന്നത് വലിയ ആഘോഷത്തോടെയാണ്. ഓൺലൈൻ ക്ലാസുകളിലൂടെ പഠനം തുടരാൻ അവളെ സഹായിച്ച അധ്യാപകർക്കും, വിനോദിനിയുടെ മടങ്ങിവരവ് കാത്തിരുന്ന കൂട്ടുകാർക്കും ഇന്നത്തെ ദിവസം വളരെ സവിശേഷമാണ്. ഒരു സാധാരണ കുട്ടിയെപ്പോലെ ഇനി അവൾക്ക് പഠിക്കാനും കളിക്കാനും കഴിയുമെന്നത് അവളുടെ കുടുംബത്തിന് ഏറെ സന്തോഷം നൽകുന്നു. വിനോദിനിക്ക് പുതിയ വീട് നിർമ്മിക്കാനുള്ള സഹായവും ഇതോടൊപ്പം ലഭ്യമായിട്ടുണ്ട്.
വിവാഹ വാഗ്ദാനം , ലൈംഗിക പീഡനം, ലക്ഷങ്ങൾ തട്ടിയെടുക്കൽ – പാസ്റ്റർ അറസ്റ്റിൽ
No Comment.