Skip to content

chithrodayamflashnews.com

November 29, 2026 11:23 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

വിനോദിനി സ്കൂളിലേക്ക്, അതിജീവനത്തിന്റെ സന്തോഷ വാർത്ത

വിനോദിനി എന്ന നാലാം ക്ലാസ്സുകാരി പെൺകുട്ടിയുടെ അതിജീവനത്തിന്റെ നാളുകൾ. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെത്തുടർന്ന് വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന വിനോദിനി, ആറു മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും സ്കൂളിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഈ സന്തോഷനിമിഷം വിനോദിനിക്കും കുടുംബത്തിനും മാത്രമല്ല, അവളുടെ അതിജീവനത്തിനായി പ്രാർത്ഥിച്ച എല്ലാവർക്കും ആശ്വാസമേകുന്നതാണ്.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ സഹായത്തോടെ വിനോദിനിക്ക് ആഴ്ചകൾക്ക് മുമ്പ് കൃത്രിമ കൈ ഘടിപ്പിച്ചിരുന്നു. കൈയില്ലാതെ എങ്ങനെ സ്കൂളിൽ പോകുമെന്ന അവളുടെ സങ്കടത്തിനാണ് ഇന്ന് പരിഹാരമായിരിക്കുന്നത്. കൃത്രിമ കൈയുമായി ആത്മവിശ്വാസത്തോടെ വിനോദിനി സ്കൂളിലേക്ക് പടികയറുമ്പോൾ, അത് അവളുടെ ജീവിതത്തിലെ ഒരു പുതിയ അധ്യായത്തിന്റെ തുടക്കം കൂടിയാണ്. ഇത്തവണ അവൾ പരീക്ഷ എഴുതുന്നത് അവളുടെ ഇടതുകൈ ഉപയോഗിച്ചാണ്

​കുട്ടികൾക്കും അധ്യാപകർക്കുമിടയിലേക്ക് വിനോദിനി മടങ്ങിയെത്തുന്നത് വലിയ ആഘോഷത്തോടെയാണ്. ഓൺലൈൻ ക്ലാസുകളിലൂടെ പഠനം തുടരാൻ അവളെ സഹായിച്ച അധ്യാപകർക്കും, വിനോദിനിയുടെ മടങ്ങിവരവ് കാത്തിരുന്ന കൂട്ടുകാർക്കും ഇന്നത്തെ ദിവസം വളരെ സവിശേഷമാണ്. ഒരു സാധാരണ കുട്ടിയെപ്പോലെ ഇനി അവൾക്ക് പഠിക്കാനും കളിക്കാനും കഴിയുമെന്നത് അവളുടെ കുടുംബത്തിന് ഏറെ സന്തോഷം നൽകുന്നു. വിനോദിനിക്ക് പുതിയ വീട് നിർമ്മിക്കാനുള്ള സഹായവും ഇതോടൊപ്പം ലഭ്യമായിട്ടുണ്ട്.

വിവാഹ വാഗ്ദാനം , ലൈംഗിക പീഡനം, ലക്ഷങ്ങൾ തട്ടിയെടുക്കൽ – പാസ്റ്റർ അറസ്റ്റിൽ

പറയാൻ കഴിയാത്തത്ര മോശം കാഴ്‌ചയാണ് കണ്ടത്’; മുഖ്യമന്ത്രിയുടെ മകളോട് വിവരം പറഞ്ഞുവെന്ന് കെ ബി ഗണേശ് കുമാറിന്റെ ഭാര്യ

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6