Skip to content

chithrodayamflashnews.com

November 29, 2026 1:36 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

തന്നെ അനാഥാലയത്തിൽ ഉപേക്ഷിച്ച അമ്മയെ തേടി 42 വർഷങ്ങൾക്ക് ശേഷം മകൾ എത്തി. മകളെ കണ്ട് കുറ്റബോധത്തിൽ വിങ്ങിപൊട്ടി ആ അമ്മ.

42 വർഷം മുമ്പ് 1983 ൽ എറണാകുളം സെന്റ് തെരെസ്സാ കോളേജ് ക്യാമ്പസ്സിൽ ഉണ്ടായിരുന്ന അനാഥാലയത്തിൽ നിന്നും ബെൽജിയം ദമ്പതികൾ ദത്തെടുത്ത നിഷ എന്ന പെൺകുട്ടി പെറ്റമയെ തേടി നാട്ടിലെത്തി. കഴിഞ്ഞ ദിവസമാണ് നിഷയെ കുറിച്ചുള്ള വാർത്ത മനോരമ ന്യൂസിൽ വന്നത്. വാർത്ത കണ്ട് നിഷയെ തിരിച്ചറിഞ്ഞത് അവളുടെ അർദ്ധ സഹോദരൻ ബിനോയ്‌ ചാക്കോ ആണ്. 6 മാസം മാത്രം പ്രായമുള്ളപ്പോൾ നിഷയെ അനാഥാലയത്തിൽ എത്തിക്കുമ്പോൾ ബിനോയ്‌ ചാക്കോ പത്താം ക്ലാസ്സിലായിരുന്നു. ബിനോയ്‌ ചാക്കോയാണ് തൃശ്ശൂരിലെ ഒരു വയോജന കേന്ദ്രത്തിൽ ഉള്ള അമ്മയുടെ അടുത്തേക്ക് നിഷയെ കൊണ്ട് പോയത്. മറ്റൊരുവഴിയുമില്ലാതെ തനിക്ക് ഉപേക്ഷിക്കേണ്ടി വന്ന മകളുടെ മുഖത്തേക്ക് ഒന്ന് നോക്കാൻ പോലും ആ അമ്മക്ക് ആദ്യം കഴിഞ്ഞില്ല. കണ്ട ഓർമ്മ പോലുമില്ലാത്ത തന്റെ പെറ്റമ്മയെ കുറച്ച് നേരം നോക്കി നിന്ന നിഷ പിന്നീട് അവരെ കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞു. കണ്ട് നിന്നവരുടെ വരെ കണ്ണുനിറഞ്ഞുപോയ മനോഹര നിമിഷം. കൊതി തീരും വരെ അവൾ അമ്മയെ കണ്ടു സംസാരിച്ചു. ഭർത്താവ് യോസിനെയും മകൾ രായയേയും അവൾ അമ്മക്ക് പരിചയപ്പെടുത്തി. താൻ തിരിച്ചു വരുമെന്ന് അമ്മക്ക് ഉറപ്പ് നൽകിയാണ് നിഷ അവിടെ നിന്നും മടങ്ങിയത്

ആഡംബര ജീവിതത്തിന് ലഹരി വഴി; കോതമംഗലത്ത് കോളേജ് വിദ്യാർത്ഥിനിയും യുവാവും മാരക മയക്കുമരുന്നുമായി പിടിയിൽ!

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6