പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ലഹരിയുടെ ലോകത്തേക്ക് ചേക്കേറിയ ഒരു പെൺകുട്ടിയും കൂട്ടാളിയും ഒടുവിൽ എക്സൈസിന്റെ വലയിലായി. കോതമംഗലം കേന്ദ്രീകരിച്ച് നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് 37.229 ഗ്രാം മാരക രാസലഹരിയായ എം.ഡി.എം.എയുമായി ഇടുക്കി സ്വദേശിനി റിസാന ഫാത്തിമയും (18), ഇരമല്ലൂർ സ്വദേശി അനന്തു പ്രസാദും (24) അറസ്റ്റിലായത്.
ബംഗളൂരുവിൽ നിന്ന് എത്തിക്കുന്ന ലഹരിമരുന്ന് പ്രധാനമായും ലക്ഷ്യമിട്ടിരുന്നത് കോളേജ് വിദ്യാർത്ഥികളെയായിരുന്നു. ഒരു പ്രൊഫഷണൽ കോളേജിൽ പഠിക്കാനെത്തിയ റിസാന മാസങ്ങൾക്കുള്ളിൽ തന്നെ പഠനം ഉപേക്ഷിച്ച് ഈ ഇരുണ്ട വഴിയിലേക്ക് തിരിയുകയായിരുന്നു. പ്രതിദിനം 3000 രൂപയോളം വാടകയുള്ള ആഡംബര ഹോട്ടൽ മുറികളിൽ താമസിച്ചായിരുന്നു ഇവരുടെ ‘ഹൈ പ്രൊഫൈൽ’ ലഹരി കച്ചവടം.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള കർശന പരിശോധനക്കിടെയാണ് ഇവരുടെ ആഡംബര ജീവിതത്തിന് എക്സൈസ് അന്ത്യമിട്ടത്. ലഹരി ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മജിസ്‌ട്രേറ്റിന് മുൻപാകെ ഹാജരാക്കിയ പ്രതികളെ നിലവിൽ റിമാൻഡ് ചെയ്തു. യുവതലമുറയെ ലഹരിയുടെ കെണിയിൽ പെടുത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്നാണ് എക്സൈസ് നൽകുന്ന സൂചന.

ഇന്നത്തെദിവസഫലം ( പൊതുവായി ) – 20-03-2026 രേവതി നക്ഷത്രം മീനക്കൂർ വെള്ളിയാഴ്ച
No Comment.