
നർമ്മഭാവന
കോടതിയിൽ ജഡ്ജി പ്രതിയോട് :കുടിപ്പകയാണ് എതിർ കക്ഷിയേ കുത്തിപ്പരുക്കേല്പിക്കുവാൻ കാരണമെന്ന് പറയുന്നു. ശരിയാണോ…? എന്താണ് കുടിപ്പകയ്ക്ക് കാരണം…? പൂർവ്വവൈരാഗ്യമോ മറ്റെന്തെങ്കിലുമാണോ…?
പ്രതി : ഇല്ല സാർ ഞങ്ങൾ തമ്മിൽ യാതൊരു മുൻവൈരാഗ്യവുംഇല്ല.
ജഡ്ജി : പിന്നെ എന്തിനയാളെ കത്തികൊണ്ടു കുത്തി..?
പ്രതി :പറയാം സാർ…
അയാളും ഞാനുംകൂടി ഷെയർകൂടി ഒരു “കുപ്പി”വാങ്ങാൻ”തീരുമാനിച്ചു. പകുതി പണം ഞാനും കൊടുത്തു. അയാൾ അതു വാങ്ങിക്കൊണ്ടുവന്ന് എനിക്ക് തരാതെ ഒറ്റയ്ക്ക് കുടിച്ചു തീർത്തു.എന്റെ കാശുംകൂടികൂട്ടി സാധനം വാങ്ങിയിട്ട് എനിക്ക് കുടിക്കാൻ തരാതെ ഒറ്റയ്ക്ക് കുടിച്ചുതീർത്തതുകൊണ്ട് എനിക്ക് അവനോടുണ്ടായ പകയാണ്” കുടിപ്പക“.
അയാളുടെ ഉത്തരം കേട്ട് ജഡ്ജിയും വക്കീലന്മാരും മറ്റുള്ളവരും പൊട്ടിച്ചിരിച്ചുപോയി…


No Comment.