പത്ത് വർഷക്കാലം അധികാരത്തിന് പുറത്തുനിന്ന യുഡിഎഫിന് ഭരണത്തിലേക്ക് എത്താമെന്ന പ്രതീക്ഷ നല്‍കി എക്സിറ്റ് പോള്‍ ഫലങ്ങള്‍. കേരളത്തില്‍ ഭരണമാറ്റമുണ്ടാകുമെന്ന സൂചന നല്‍കിയാണ് എക്‌സിറ്റ് പോള്‍ ഫലം പുറത്തുവന്നത്. കേരളത്തില്‍ യുഡിഎഫിനാണ് സര്‍വേകളില്‍ മുന്‍തൂക്കം. ആകെയുള്ള 140 സീറ്റുകളില്‍ കേവല ഭൂരിപക്ഷത്തിന് 71 സീറ്റുകളാണ് വേണ്ടത്. ഒറ്റ സര്‍വേ പോലും എല്‍ഡിഎഫിന് 68 സീറ്റുകളില്‍ കൂടുതല്‍ കിട്ടുമെന്ന് പ്രവചിക്കുന്നില്ല. ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലമാണ് യുഡിഎഫിന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം പ്രവചിക്കുന്നത്. 78 മുതല്‍ 90 സീറ്റുകളാണ് യുഡിഎഫിന് പ്രവചിക്കുന്നത്. എല്‍ഡിഎഫിന് 49 മുതല്‍ 62 സീറ്റുവരെ നേടുമെന്നും എന്‍ഡിഎ 3 സീറ്റുകള്‍ വരെ നേടുമെന്നും ഫലം പറയുന്നു. യുഡിഎഫ് 78 മുതല്‍ 85 സീറ്റുവരെ നേടുമെന്ന് ടൈംസ് നൗ എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നു. എല്‍ഡിഎഫ് 56 മുതല്‍ 66 വരെ സീറ്റ് നേടും. ബിജെപി 2 മുതൽ 3 സീറ്റുവരെ നേടുമെന്നും പ്രവചിക്കുന്നു. യുഡിഎഫ് 70 മുതല്‍ 80 വരെ സീറ്റുകള്‍ നേടുമെന്നാണ് സിഎന്‍എന്‍ ന്യൂസ് 18 പ്രവചിക്കുന്നത്. എല്‍ഡിഎഫ് 58 മുതല്‍ 68 സീറ്റുകളും എന്‍ഡിഎ നാല് സീറ്റുവരെ നേടുമെന്നും എക്‌സിറ്റ് ഫലം പറയുന്നു. പീപ്പ്ള്‍സ് പള്‍സ് 75 മുതല്‍ 85 വരെ സീറ്റുകളാണ് യുഡിഎഫിന് പ്രവചിക്കുന്നത്. എല്‍ഡിഎഫ് 55 മുതല്‍ 65 വരെ സീറ്റുകളിലേക്കു ചുരുങ്ങും. എന്‍ഡിഎയ്ക്ക് 3 സീറ്റുകളാണ് പറയുന്നത്. യുഡിഎഫ് 70 മുതല്‍ 75 വരെ സീറ്റുകള്‍ നേടുമെന്ന് മാട്രിസ് എക്‌സിറ്റ് പോള്‍ ഫലം പറയുന്നു. എല്‍ഡിഎഫിന് 60 മുതല്‍ 65 സീറ്റുകളും എന്‍ഡിഎയ്ക്ക് 3 മുതൽ 5 സീറ്റുകൾ വരെയും പ്രവചിക്കുന്നു. എന്തായാലും മെയ് നാലിന് ബാലറ്റ് പെട്ടികൾ തുറക്കുന്നത് വരെ നമുക്ക് കാത്തിരിക്കാം…
കേരളത്തില്‍ യുഡിഎഫ് എന്ന് എക്സിറ്റ് പോള്‍
No Comment.