Skip to content

chithrodayamflashnews.com

October 15, 2026 6:57 am

നീ(കവിത)

ഓരോ പദത്തിലും നിന്നെ
തേടി ഞാനലയുമ്പോൾ
നീ വരികൾക്കിടയിൽ
മറഞ്ഞു നിന്നു
നിൻ്റെ മൗനവും ശാന്തതയും കണ്ട്
നീയെന്നിൽ സമരസപ്പെട്ടുവെന്ന്
ഞാൻ ധരിച്ചു

നീ പൊഴിയ്ക്കും പുഞ്ചിരിയിൽ
ഞാൻ ആഹ്ളാദിച്ചു
നിൻ്റെ മാത്രമായ ലോകം
പൂവണിയുന്ന പുഞ്ചിരിയെന്നറിയാതെ

നീ എന്നെ തിരസ്‌കരിക്കുന്നത് വരെ
ഞാൻ നിന്നെ അറിഞ്ഞതേയില്ല
ഞാനറിഞ്ഞ ജീവിതവും
നീ അനുഭവിച്ച ജീവിതവും
തമ്മിലുള്ള അന്തരമെത്രയായിരിക്കാം

പകച്ചു നിന്ന രാവിന് ശേഷം
ഞാൻ തമസ്സിലേക്ക് നടന്നു
അവിടെ ശാന്തമായിരുന്നു
പതിയെ അതെൻ്റെ ജീവിതമായി

 

 

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6