Skip to content

chithrodayamflashnews.com

Asnap 1409

ജാലകം കണ്ടത്

ജാലകം,
പൊഴിയാന്‍ കാത്തിരിക്കും
ജമന്തിപ്പൂവിന്റെ തേങ്ങല്‍
രുചിയോടെ കെട്ടിരിക്കെ.
ഘടിക്കാരക്കുളമ്പടി ശബ്ദം
കാതുകളെ കാര്‍ന്നെടുത്ത
നിമിഷങ്ങള്‍.

ചോരയൂറ്റി വീര്‍ത്ത
പ്രാണികള്‍
മുറ്റി നിന്ന
ശ്വാസകണികകള്‍
വീണുടഞ്ഞ കണ്ണാടിച്ചില്ലുകള്‍
ചത്തുപൊന്തിയ
വര്‍ണ്ണമത്സ്യങ്ങള്‍.

വേദന മറന്ന്
ചലിക്കുന്ന ഫാനിന്റെ
ചങ്ങലക്കിലുക്കം.
ഉച്ചത്തില്‍ പാടുന്ന പെണ്‍സ്വരം
റിയാലിറ്റിഷോയുടെ പ്രസരണം
വിയര്‍പ്പുമണം പടര്‍ത്തിയ
നനഞ്ഞ തോര്‍ത്തുമുണ്ട്.
എന്നെ കേള്‍ക്കാന്‍ ഇനിയുമുണ്ട്
ഏറെ പേര്‍.

ഈ നിമിഷത്തെ
ചിന്ത മരിക്കുംമുമ്പ്
ഒരുനോക്കു കാണാന്‍
കൊതിക്കുന്നു.
ഗൗളിയും മോഹിക്കുന്നു
ഒരു തവണ കൂടി
വെറുതെ ഉച്ചത്തില്‍ ചിരിക്കാന്‍
പരിഹാസം നിറയ്ക്കാന്‍.

ജാലകം അപ്പോഴും
കരിഞ്ഞ ജമന്തിപൂവും
നോക്കി നില്‍പ്പാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6