Skip to content

chithrodayamflashnews.com

Asnap 1409

ഇംഗ്ലണ്ടിനെ വീഴ്ത്തി അര്‍ജന്റീന, മെസിയും സംഘവും ലോകകപ്പ് ഫൈനലില്‍

അറ്റ്‌ലാന്റ: ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി അർജന്റീന ഫിഫ ലോകകപ്പ് ഫൈനലില്‍. 84ാം മിനിട്ട് വരെ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ലോകചാമ്പ്യൻമാരുടെ വൻ തരിച്ചുവരവ്.

ഏഴുമിനിട്ടിനുള്ളില്‍ രണ്ട് ഗോളുകളാണ് ഇംഗ്ലണ്ടിന്റെ വലയില്‍ മെസിപ്പട അടിച്ചുകയറ്റിയത്. രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കിയത് മെസി തന്നെയായിരുന്നു. 55-ാം മിനിറ്റില്‍ മോർഗൻ റോജേഴ്‌സിന്റെ ക്രോസ് വലയിലെത്തിച്ച്‌ ആന്റണി ഗോർഡനാണ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. മറുപടിയായി 85-ാം മിനിറ്റില്‍ കിടിലനൊരു ലോങ് റേഞ്ചറിലൂടെ എൻസോ ഫെർണാണ്ടസ് ഇംഗ്ലീഷ് വലകുലുക്കി. പിന്നാലെ ഇഞ്ചുറി ടൈമില്‍ ലൗട്ടാരോ മാർട്ടിനെസ് അർജന്റീനയുടെ വിജയഗോള്‍ കുറിച്ചു.

ചിരവൈരികള്‍ നേർക്കുനേർ പോരാടിയ സെമിയിലെ ആദ്യ പകുതി ഗോള്‍ രഹിതവും ഫൗളുകളും തർക്കങ്ങളും നിറഞ്ഞതായിരുന്നു. ആദ്യപകുതിയില്‍ ഇംഗ്ലണ്ടിന്റെ എലിയട്ട് ആൻഡേഴ്‌സണും അർജന്റീനയുടെ ലിസാൻഡ്രൊ മാർട്ടിനസും മഞ്ഞക്കാർഡ്കണ്ടു. ആദ്യ പകുതിയില്‍ അർജന്റീനയുടെ ഭാഗത്ത് നിന്ന് 12ഉം ഇംഗ്ലണ്ടിന്റെ ഭാഗത്ത് നിന്ന് 7 ഫൗളുകളുമുണ്ടായി. ഇംഗ്ലണ്ടിന്റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. 7-ാം മിനിട്ടില്‍ അവർക്ക് കോർണർ കിട്ടിയെങ്കിലും മുതലാക്കാനായില്ല. തുടർന്ന് അർജന്റീനയും ആക്രമണങ്ങള്‍ മെനഞ്ഞു. ആദ്യ 30 മിനിട്ടില്‍ ഒരു ഷോട്ട് പോലും ഇരുടീമിന്റെയും ഭാഗത്തു നിന്നുണ്ടായില്ല.

മൂന്ന് മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് സെമിക്കിറങ്ങിയത്. ക്വാർട്ടറില്‍ നോർവെക്കെതിരെ തുടക്കത്തില്‍ ഇറങ്ങിയ നോനി മദുവെ, നിക്കൊ ഒറെയ്‌ലി, എസ്രി കൊൻസ എന്നിവർക്ക് പകരം മോർഗൻ റോജേഴ്‌സ്, റീസ് ജെയംസ്, ജെഡ് സ്‌പെൻസ് എന്നിവർക്ക് ഇംഗ്ലണ്ട് കോച്ച്‌ തോമസ് ടുഷ്യല്‍ സെമിയില്‍ ആദ്യ ഇലവനില്‍ ഇടം നേടി. അർജന്റീന ടീം ഒരു മാറ്റവുമായാണ് ഇറങ്ങിയത്. റോഡ്രിഗോ ഡി പോളിന് പകരം ജിയൂലിയാനൊ സിമിയോണി ആദ്യ ഇലവനില്‍എത്തി.

5 Comments
Conrad1789 July 17, 2026
| |
Haleigh3161 July 16, 2026
| |
Allison4801 July 16, 2026
| |
Ashton3403 July 16, 2026
| |
Kristin1303 July 16, 2026
| |
Whatsapp Image 2024 04 01 At 18.33.29 B82062e6