Skip to content

chithrodayamflashnews.com

Asnap 1409

മക്കളുടെ സ്വത്തിനോടുള്ള അന്ധമായ ആർത്തിക്കും പീഡനത്തിനുമെതിരെ വേറിട്ട രീതിയിൽ പ്രതിഷേധിച്ച് വാർത്തകളിൽ നിറയുകയാണ് വിരമിച്ച സൈനിക ഉദ്യോഗസ്ഥൻ.

തമിഴ്‌നാട് സ്വദേശിയായ 65-കാരൻ എസ്. വിജയനാണ് മക്കളുടെ നിരന്തരമായ ശല്യം സഹിക്കവയ്യാതെ സ്വന്തം വസ്തുവിന്റെ ആധാരം ക്ഷേത്ര ഭണ്ഡാരത്തിൽ നിക്ഷേപിച്ചത്.

​താൻ കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം മക്കൾക്ക് സന്തോഷത്തോടെ നൽകാനാണ് ആഗ്രഹിച്ചിരുന്നതെന്നും എന്നാൽ അവർക്ക് തന്നേക്കാൾ പ്രധാനം സ്വത്ത് മാത്രമായിരുന്നുവെന്നും വിജയൻ വേദനയോടെ പറയുന്നു.

തനിക്ക് സമാധാനം നൽകാതെ അപമാനം മാത്രം സമ്മാനിച്ച മക്കൾക്ക് ഇനി തന്റെ സ്വത്ത് അനുഭവിക്കാൻ യാതൊരു അവകാശവുമില്ലെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം ഈ കടുത്ത തീരുമാനമെടുത്തത്.

​ആധാരം ക്ഷേത്ര ഭണ്ഡാരത്തിൽ എത്തിയത് വാർത്തയായതോടെ, മക്കൾ ഓടിയെത്തി ക്ഷേത്ര സമിതിയുമായി തർക്കത്തിലായി.

അച്ഛൻ ഭണ്ഡാരത്തിലിട്ട ആധാരം തിരികെ നൽകണമെന്ന് മക്കൾ ആവശ്യപ്പെട്ടെങ്കിലും ക്ഷേത്ര സമിതി നിലപാട് കടുപ്പിച്ചു.

“ക്ഷേത്ര ഭണ്ഡാരത്തിൽ വീണ യാതൊന്നും തിരികെ നൽകാൻ നിയമമില്ല” എന്ന് വ്യക്തമാക്കി സമിതി ആധാരം തിരികെ നൽകാൻ വിസമ്മതിക്കുകയായിരുന്നു.

ഇതോടെ സ്വത്തിനുവേണ്ടി അച്ഛനെ വേട്ടയാടിയ മക്കൾക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6