അപകടസമയത്ത് തോളൊപ്പം നീളമുള്ള മുടിയുണ്ടായിരുന്ന സുഹൈൽ, റിമാൻഡിൽ കഴിഞ്ഞിരുന്ന കാക്കനാട് ബോസ്റ്റൽ സ്കൂളിൽ വെച്ച് മുടി പറ്റെ വെട്ടി അടിമുടി മാറുകയായിരുന്നു..
കേസിലെ ദൃക്സാക്ഷികളെ ആശയക്കുഴപ്പത്തിലാക്കാനും, വരാനിരിക്കുന്ന തിരിച്ചറിയൽ പരേഡ് അട്ടിമറിക്കാനും വേണ്ടി ആസൂത്രിതമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി ഈ ‘ജയിൽ മേക്ക് ഓവർ’ നടത്തിയത് എന്ന് പോലീസ് സംശയിക്കുന്നു..

എന്നാൽ, റിമാൻഡ് തടവുകാരുടെ വ്യക്തിശുചിത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി നൽകിയ ട്രിമ്മർ ഉപയോഗിച്ച് പ്രതി സ്വയം മുടി മുറിക്കുകയായിരുന്നു എന്നാണ് ജയിൽ അധികൃതർ നൽകിയ വിശദീകരണം..
നന്നേ അടുത്തറിയാവുന്നവർക്ക് പോലും ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയാത്ത വിധത്തിലുള്ള ഈ രൂപമാറ്റത്തോടെയാണ് സുഹൈലിനെ പിന്നീട് പോലീസ് തെളിവെടുപ്പിനും കോടതിയിലും ഹാജരാക്കിയത്..
നിയമനടപടികളെ ബാധിച്ചേക്കാവുന്ന ഈ അപ്രതീക്ഷിത നീക്കം ജനങ്ങൾക്കിടയിലും വലിയ രീതിയിലുള്ള പ്രതികരണങ്ങൾക്ക് കാരണമായി..
No Comment.