Skip to content

chithrodayamflashnews.com

October 20, 2026 12:50 am
ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ വെടിവെയ്പ്പ്; താരം സുരക്ഷിതൻ, ഡ്രൈവർക്കും ഓട്ടോക്കാരനും പരിക്ക് പട്ടിണിക്ക്‌ ഇട്ട് കൊന്നു?.. കാർത്തികപ്പള്ളിയിലെ രണ്ട് വയസുകാരൻ്റെ മരണം പോഷകാഹാര കുറവ് കാരണം; പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പുറത്ത്, രാജേഷ് – താര ദമ്പതികൾ 10 വർഷത്തിനിടെ ജന്മം നൽകിയത് 7 കുട്ടികൾക്ക് ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 19, തിങ്കളാഴ്ച) കൊച്ചി എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ കൊന്നു റെയിൽവേ ട്രാക്കിൽ തളളിയതിനു കാരണം മകളെ പീഡിപ്പിക്കുന്നത് കണ്ടതിനാലെന്ന് യുവതിയുടെ മൊഴി. ചവറുകൂനയിൽ നിന്നാണ് എനിക്ക് ഇവനെ കിട്ടിയത്.. പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ എടുത്ത് വളർത്തിയ യുവാവ് 

കൊച്ചി എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ കൊന്നു റെയിൽവേ ട്രാക്കിൽ തളളിയതിനു കാരണം മകളെ പീഡിപ്പിക്കുന്നത് കണ്ടതിനാലെന്ന് യുവതിയുടെ മൊഴി.

കൊച്ചി എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ കൊന്നു റെയിൽവേ ട്രാക്കിൽ തളളിയതിനു കാരണം മകളെ പീഡിപ്പിക്കുന്നത് കണ്ടതിനാലെന്ന് യുവതിയുടെ മൊഴി. ഇന്നലെ പുലർച്ചെയാണ് ഒരു യുവാവ് എളമക്കര ഭാഗത്ത് റെയിൽവേ ട്രാക്കിൽ കിടക്കുന്നുവെന്ന വിവരം പൊലീസും റെയിൽവേയും അറിയുന്നത്. തിരുവനന്തപുരം ഭാഗത്തുനിന്ന് തൃശൂർ ഭാഗത്തേക്കു പോയ ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് വിവരം റെയിൽവേയെ അറിയിച്ചത്. ഇതേത്തുടർന്ന് യുവാവ് കിടന്ന ട്രാക്കിലൂടെ വരുകയായിരുന്ന ട്രെയിൻ അധികൃതർ നിർത്തിച്ചു.

തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോൾ യുവാവ് മരിച്ചെന്ന് സ്ഥിരീകരിക്കപ്പെട്ടു. തൊട്ടടുത്ത് മദ്യക്കുപ്പിയും ഗ്ലാസും കണ്ടതിനാൽ മദ്യപിച്ച് വീണപ്പോൾ ഹൃദയസ്തംഭനം സംഭവിച്ചതോ ജീവനൊടുക്കിയതോ ആകാമെന്ന് സംശയിച്ചു. എന്നാൽ സ്വയം വീണുമരിച്ച രീതിയിലായിരുന്നില്ല മൃതദേഹം കിടന്നിരുന്നത്. അതോടെ സംശയത്തിലായ പൊലീസ് ഇയാളെക്കുറിച്ച് അന്വേഷിച്ചതോടെയാണ് കാര്യങ്ങൾ വ്യക്തമായത്.

അന്വേഷണത്തിൽ, മരിച്ചയാൾ കുടുംബത്തിനൊപ്പം റെയിൽവേ ട്രാക്കിന് സമീപത്താണ് താമസിച്ചിരുന്നതെന്ന് പൊലീസിന് വിവരം ലഭിച്ചു. എന്നാൽ രാത്രി വീട്ടിലുണ്ടായിരുന്ന ഇയാളുടെ ഭാര്യയെയും മകളെയും രാവിലെ പൊലീസ് വീട്ടിലെത്തിയപ്പോൾ കണ്ടില്ല. തുടർന്ന് ഒഡിഷയിലേക്ക് പോകാൻ സാധ്യതയുള്ളതിനാൽ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. തുടർന്ന് ഇവരുടെ ഒരു ബന്ധുവിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഭാര്യയെയും മകളെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇവർ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമായി.
തന്നേക്കാൾ 10വയസ് പ്രായക്കുറവുള്ള യുവാവിനൊപ്പം രണ്ട് കുഞ്ഞുങ്ങളേയും കൊണ്ട് യുവതി ഇറങ്ങിപ്പോന്നു, എന്നാൽ തന്റെ മകളെ രണ്ടാം ഭർത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് അൽപം വൈകിയാണ് യുവതി അറിഞ്ഞത്. പ്രതി മൂത്ത മകളെ ഉപദ്രവിക്കുന്നത് കൺമുന്നിൽ കണ്ടതോടെ നിലതെറ്റിയാണ് താൻ ഭർത്താവിനെ കൊലപ്പെടുത്തിയതെന്ന് യുവതി മൊഴി നൽകി. മദ്യപിച്ച് അവശനായി കിടന്ന യുവാവിനെ കഴുത്തിലും നെഞ്ചിലും ചവിട്ടിയാണ് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം ട്രാക്കിൽ കൊണ്ട് ഇടുകയായിരുന്നുവെന്നും ഇവർ പൊലീസിനു മൊഴി നൽകി.

1 Comments
Brandon322 October 18, 2026
| |
Whatsapp Image 2024 04 01 At 18.33.29 B82062e6