Skip to content

chithrodayamflashnews.com

November 27, 2026 5:36 am

വൈദ്യുതി പോലുമില്ലാത്ത കുടിലിലിരുന്ന് കഠിനാധ്വാനം; നീറ്റ് പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടി അസം സ്വദേശിയായ കൗമാരക്കാരൻ

ദാരിദ്ര്യത്തെയും അടിസ്ഥാന സൗകര്യങ്ങളുടെ കുറവിനെയും തോൽപ്പിച്ച് നീറ്റ് (NEET) പരീക്ഷയിൽ ഉജ്ജ്വല വിജയം നേടി അസം സ്വദേശിയായ ബിഷു ലിംബു മാതൃകയാകുന്നു. അരുണാചൽ പ്രദേശ് അതിർത്തിയോട് ചേർന്നുനിൽക്കുന്ന അസമിലെ ടിൻസൂക്കിയ ജില്ലയിലെ നമ്പർ 2 നകോങ് പത്താർ ഗ്രാമവാസിയാണ് 18കാരനായ ബിഷു. കറന്റ് കണക്ഷൻ പോലുമില്ലാത്ത ഓലമേഞ്ഞ കുടിലിരുന്ന് മെഴുകുതിരി വെളിച്ചത്തിലും അടുത്തുള്ള റോഡുകളിൽ പോയി ഫോൺ സിഗ്നൽ പരത്തിയുമാണ് ഈ മിടുക്കൻ നീറ്റിൽ 610 മാർക്ക് നേടിയത്.

​കർഷകനായ അച്ഛന്റെയും ദിവസക്കൂലിക്ക് പണിക്കുപോകുന്ന അമ്മയുടെയും കഷ്ടപ്പാടുകൾക്കിടയിലും ഡോക്ടറാകുകയെന്ന ലക്ഷ്യത്തോടെയാണ് ബിഷു പഠനം മുന്നോട്ടുകൊണ്ടുപോയത്. ഒരു സ്വകാര്യ സ്ഥാപനം നൽകിയ സ്കോളർഷിപ്പും ബന്ധുക്കളുടെ സഹായവുമാണ് ബിഷുവിന്റെ തുടർപഠനത്തിന് തുണയായത്. അസമിലെ ഒരു സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശനം നേടി തന്റെ ഡോക്ടർ സ്വപ്നം സാക്ഷാത്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കൗമാരക്കാരൻ.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6