ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഹരിദ്വാറിലേക്ക് ഗംഗാസ്നാനത്തിന് പുറപ്പെട്ട ആറ് യുവാക്കൾ വാഹനാപകടത്തിൽ ദാരുണമായി വെന്തുമരിച്ചു. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് നാടിനെ കണ്ണീരിലാഴ്ത്തിയ ഈ അപകടം ഉണ്ടായത്. ഹരിയാന സ്വദേശികളായ ഉറ്റസുഹൃത്തുക്കളാണ് മരിച്ചത്.
മണിക്കൂറിൽ ഏകദേശം 120 കിലോമീറ്ററോളം വേഗത്തിൽ സഞ്ചരിക്കുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതിത്തൂണിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിമിഷങ്ങൾക്കകം കാറിന് തീപിടിക്കുകയും, വാതിലുകൾ തുറക്കാനാകാതെ അകത്തുണ്ടായിരുന്ന യുവാക്കൾ വാഹനത്തിനുള്ളിൽ കുടുങ്ങി വെന്തുമരിക്കുകയുമായിരുന്നു.

അമിതവേഗത ഒരു നിമിഷം കൊണ്ട് തകർത്തുകളഞ്ഞത് ഒരുപിടി യുവാക്കളുടെ ജീവിതവും അവരുടെ കുടുംബങ്ങളുടെ പ്രതീക്ഷകളുമാണ്. റോഡിലിറങ്ങുമ്പോൾ വേഗതയേക്കാൾ സ്വന്തം ജീവനും കുടുംബത്തിനും വില കൽപ്പിക്കണമെന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നതാണ് ഈ ദുരന്തം.
No Comment.