Skip to content

chithrodayamflashnews.com

October 28, 2026 7:30 am

പ്രണയിച്ച പെൺകുട്ടി മറ്റൊരാൾക്കൊപ്പം പോയി, ദേഹത്ത് പെട്രോൾ ഒഴിച്ച് യുവാവിന്റെv ആത്മഹത്യ ശ്രമം; കൊയിലാണ്ടി പൊലീസ് സ്റ്റേഷന് മുമ്പിൽ നാടകീയ രംഗങ്ങൾ

2023 | ഏപ്രിൽ 11|ചൊവ്വ |

പ്രണയിച്ച പെൺകുട്ടി മറ്റൊരാൾക്കൊപ്പം പോയി, ദേഹത്ത് പെട്രോൾ ഒഴിച്ച് യുവാവിന്റെv ആത്മഹത്യ ശ്രമം; കൊയിലാണ്ടി പൊലീസ് സ്റ്റേഷന് മുമ്പിൽ നാടകീയ രംഗങ്ങൾ

കൊയിലാണ്ടി: പ്രണയനൈരാശ്യത്തെ തുടർന്ന് കൊയിലാണ്ടി പൊലീസ് സ്റ്റേഷന് മുമ്പിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം. ദേഹത്ത് പെട്രോൾ ഒഴിച്ച് കൊയിലാണ്ടി സ്വദേശിയായ യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. ഇന്ന് 12 മണിയോടെയായിരുന്നു സംഭവം.

ഇയാൾ പ്രണയിച്ച പെൺകുട്ടിയെ രണ്ട് ദിവസം മുമ്പ് കാണാതായിരുന്നു. ഇത് സംബന്ധിച്ച് ബന്ധുക്കൾ പരാതി നൽകുകയും ചെയ്തിരുന്നു. ഈ പെൺകുട്ടി മറ്റൊരു യുവാവിനൊപ്പം ഇന്ന് സ്റ്റേഷനിൽ ഹാജരായിരുന്നു. ഇതിന് പിന്നാലെയാണ് മുൻകാമുകൻ എന്ന അവകാശപ്പെട്ട യുവാവ് സ്റ്റേഷന് മുന്നിൽവെച്ച് ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്.

പൊലീസ് ഉടനെ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയും ഫയർഫോഴ്സ് സംഘമെത്തി യുവാവിനെ അനുനയിപ്പിച്ച് ദേഹം വൃത്തിയാക്കി. തുടർന്ന് ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6