Skip to content

chithrodayamflashnews.com

October 28, 2026 7:25 am

വിഷു പൂജകൾക്കുവേണ്ടി ശബരിമല നട ഇന്ന് വൈകുന്നേരം തുറക്കും; പതിനഞ്ചിന് പുലർച്ചെ വിഷുക്കണി ദർശനം

2023 | ഏപ്രിൽ 11|ചൊവ്വ |

പത്തനംതിട്ട: വിഷു പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് വൈകുന്നേരം 5.00 മണിക്ക് തുറക്കും തന്ത്രി കണ്ഠര് മഹേഷ് മോഹനരരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിയിക്കും തുടർന്ന് ഹോമകുണ്ഡത്തിൽ അഗ്നി പകർന്നതിനുശേഷം, ഭക്തജനങ്ങൾ പതിനെട്ടാം പടി കയറും. നട തുറക്കുന്ന നാളെ പ്രത്യേക പൂജകൾ ഉണ്ടായിരിക്കുന്നതല്ല ഏപ്രിൽ 12 മുതൽ രാവിലെ 4.30- ന് പള്ളി ഉണർത്തൽ, 5.00- ന് നട തുറക്കൽ, നിർമ്മാല്യ ദർശനം എന്നിവ ഉണ്ടാകും.

തുടർന്ന് കിഴക്കേ മണ്ഡപത്തിൽ ഗണപതിഹോമവും, 5:30 മുതൽ 9.00വരെനെയ്യഭിഷേകവുംഅഷ്ടാഭിഷേകവുംഉണ്ടായിരിക്കുന്നതാണ്ഉച്ചയ്ക്ക് ഒരു മണിക്ക് നടയടയ്ക്കുകയും, വൈകിട്ട് 5.00 മണിക്ക് നട തുറക്കുകയും ചെയ്യും. 6.30- ന് ദീപാരാധന കഴിഞ്ഞാൽ പുഷ്പാഭിഷേകം, പടിപൂജ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
പതിനഞ്ചാം തിയതി പുലർച്ചെ 4.00 മണി മുതൽ 7.30 വരെയാണ് വിഷുക്കണി ദർശനം ഭഗവാനെ കണി കാണിച്ചശേഷമാണ് ഭക്തർക്ക് വിഷുക്കണി ദർശനത്തിന് അവസരം ഒരുങ്ങുന്നത് തുടര്‍ന്ന് തന്ത്രിയും മേൽശാന്തിയും ചേർന്ന് ഭക്തർക്ക് കൈനീട്ടം നൽകുന്നതാണ് ഏപ്രിൽ 12 മുതൽ 19 വരെ വിവിധ പൂജകൾ ക്ഷേത്രത്തിൽ നടക്കും. വിഷു പൂജ, മേടമാസ പൂജ എന്നിവ പൂർത്തിയാക്കി ഏപ്രിൽ 19-ന് രാത്രി 10.00 മണിക്ക് നടയടയ്‌ക്കും.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6