Skip to content

chithrodayamflashnews.com

October 28, 2026 7:20 am

എൽഎച്ച്ബി കോച്ച് ട്രെയിനുകൾ ചെങ്കോട്ട പാതയിലും ഓടിക്കാം; പരീക്ഷണ ഓട്ടം വിജയം

2023 | ഏപ്രിൽ 13|വ്യാഴം |

ദീർഘദൂര ട്രെയിനുകളിലും വിനോദസഞ്ചാര ട്രെയിനുകളിലുംഉപയോഗിക്കുന്ന അത്യാധുനിക ലിങ്ക് ഹോഫ്മാൻ ബുഷ് (എൽഎച്ച്ബി) കോച്ചുകൾ ചെങ്കോട്ട–പുനലൂർ പാതയിലും ഓടിക്കാൻ സാധിക്കുമെന്ന് പരീക്ഷണ ഓട്ടത്തിൽതെളിഞ്ഞു. ഇതോടെ അടുത്ത മാസം ഐആർസിടിസിയുടെ എൽഎച്ച്ബി കോച്ചുകൾ ഘടിപ്പിച്ചടൂറിസ്റ്റ് സ്പെഷൽ ട്രെയിൻ സർവീസ് കൊച്ചുവേളിയിൽ നിന്നു പ്രയാഗ്‌രാജിലേക്ക്
കൊല്ലം – പുനലൂർ – ചെങ്കോട്ട റെയിൽവേ പാത വഴി കടന്നു പോകുമെന്ന്ഉറപ്പായി. മുന്നിലും പിന്നിലും ശക്തി കൂടിയ രണ്ട് എൻജിനുകൾ ഘടിപ്പിച്ചാണ് ഇന്നലെപരീക്ഷണ ഓട്ടം നടത്തിയത്. തലസ്ഥാനത്തു നിന്നും 100 കിലോമീറ്ററോളം യാത്രലാഭിച്ച്  ചെന്നൈയിൽ എത്താവുന്ന  കൊല്ലം –ചെങ്കോട്ട പാതവഴി കൂടുതൽട്രെയിനുകൾ കടന്നുപോകാവുന്ന പാതകളുടെ പട്ടികയിൽ ഈ റൂട്ടും സ്ഥാനം പിടിച്ചു.
എറണാകുളം – വേളാങ്കണ്ണി റഗുലർ സർവീസ് ആകുമ്പോൾ അതും പുതിയ കോച്ചുകൾഉപയോഗിച്ചായിരിക്കും സർവീസ് നടത്തുക. എൽഎച്ച്ബി കോച്ചുകളിൽ സീറ്റുകളുടെഎണ്ണം കൂടുതലാണ്. കോച്ചുകൾ സുരക്ഷിതം, പ്രകൃതി സൗഹൃദംജർമൻ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി, എൽഎച്ച്ബി കോച്ചുകളിൽ നിരവധിസുരക്ഷാ സംവിധാനങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്, ഇത് പാളം തെറ്റിയതിന്
ശേഷം ഒരു കോച്ച് മറ്റൊന്നിന് മുകളിൽ മറിഞ്ഞ് വീഴുന്നത് തടയുന്നു.സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ട് നിർമിച്ച, എൽഎച്ച്ബി കോച്ചുകൾക്ക്
സുരക്ഷാപരമായ നിരവധി സവിശേഷതകൾ ഉണ്ട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6