Skip to content

chithrodayamflashnews.com

November 28, 2026 7:08 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഇന്നത്തെ തൊഴിൽ വാർത്തകൾ


കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.

പ്രോജക്ട്/ ടെക്‌നിക്കല്‍ അസിസ്റ്റന്റ

മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്‍ഡ് ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ പ്രോജക്ട്/ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറു മാസത്തേക്കാണു നിയമനം. കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കാന്‍ സാധ്യതയുണ്ട്. ഇംഗ്ലിഷ്, അറബിക്, അറബിക്-മലയാളം, മലയാളം എന്നീ ഭാഷകളോടെയുള്ള മെട്രിക്കുലേഷനാണ് അടിസ്ഥാന യോഗ്യത. കൂടാതെ ഡിജിറ്റൈസേഷന്‍ പ്രോജക്ടിലുള്ള പ്രവൃത്തി പരിചയം, പ്രോജക്ട് ഡിജിറ്റൈസേഷന്‍ ടെക്‌നിക്കില്‍ പരിജ്ഞാനം എന്നിവ ഉണ്ടായിരിക്കണം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 24. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ http://www.mgu.ac.in

ഹെര്‍ബേറിയം അസിസ്റ്റന്റ് നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി പഠനവിഭാഗത്തില്‍ ഹെര്‍ബേറിയം അസിസ്റ്റന്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം ജനുവരി ആറിനു രാവിലെ 9.30-നു ഭരണ കാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരും മറ്റു വിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്സൈറ്റില്‍.

ആയുഷ്മിഷനില്‍ യോഗ പരിശീലക ഒഴിവ്

ഇടുക്കി അടിമാലി ചില്ലിത്തോട് സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ നാഷണല്‍ആയുഷ്മിഷന്‍ അനുവദിച്ച പാര്‍ട് ടൈം യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബിഎന്‍വൈഎസ്/ ബിഎഎംഎസ് ബിരുദമോഎംഎസ്സി (യോഗ)എംഫില്‍ (യോഗ) എന്നിവയോ അംഗീകൃത സര്‍വ്വകലാശാലയില്‍നിന്നോ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നോ ഒരു വര്‍ഷത്തില്‍കുറയാതെയുള്ള പി. ജി. ഡിപ്ലോമ അല്ലെങ്കില്‍യോഗ ടീച്ചര്‍ ട്രെയിനിങ് ഉള്‍പ്പടെയുള്ള യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ആണ് യോഗ്യത.

പ്രായപരിധി 50. അടിമാലി പഞ്ചായത്ത് നിവാസികള്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ അവരുടെ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഇരുമ്പുപാലം ചില്ലിത്തോട് ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ഡിസംബര്‍ 27നു രാവിലെ 10നു കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9840054842

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6