Skip to content

chithrodayamflashnews.com

Asnap 1409

സർക്കാർ നൽകാനുള്ളത് കോടികൾ, സൗജന്യ ചികിത്സ അവസാനിപ്പിക്കാന്‍ ഒരുങ്ങി സ്വകാര്യ ആശുപത്രികൾ

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴിയുളള സൗജന്യ ചികിത്സ അവസാനിപ്പിക്കാനൊരുങ്ങി സ്വകാര്യ ആശുപത്രികൾ. ചികിത്സ നൽകിയതിലുളള കുടിശ്ശിക സർക്കാർ നൽകാത്തതാണ് പിന്മാറ്റത്തിന് കാരണം. കോടികളാണ് സർക്കാർ നൽകാനുളളതെന്ന് സ്വകാര്യ ആശുപത്രി അസോസിയേഷൻ പറഞ്ഞു.

സാധാരണക്കാർക്ക് ഏറെ ആശ്രയമായ ചികിത്സ പദ്ധതിയാണ് സർക്കാർ പണം നൽകാത്തതിനാൽ അവസാനിപ്പിക്കുന്നത്. കാരുണ്യ ആരോഗ്യ പദ്ധതി വന്‍ പരാജയമായിട്ട് ആണ് പോകുന്നത്. അതുപോല തന്നെ മെഡിസെപ്പും. 200 കോടിയിലധികം രൂപ കാരുണ്യ ആരോഗ്യ പദ്ധതി പ്രകാരം ചികിത്സ നല്‍കിയതിലുളള കുടിശ്ശികയായി ലഭിക്കാനുണ്ടെന്ന് സ്വകാര്യ ആശുപത്രി അസോസിയേഷൻ വ്യക്തമാക്കി.

സര്‍ക്കാരിന് താത്പര്യമില്ലാത്ത രീതിയിലാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. കുടിശ്ശിക ലഭിക്കുന്നതിന് വേണ്ടി നിയമനടപടികൾ തങ്ങള്‍ ആലോചിക്കുന്നുണ്ടെന്നും സ്വകാര്യ ആശുപത്രി അസോസിയേഷൻ അറിയിച്ചു.

പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജിൽ സൗജന്യ ചികിത്സ ഈ മാസം 26 വരെ മാത്രമാണ് ഉണ്ടാവുക. എംഇഎസിന് മാത്രം 15 കോടി രൂപ ലഭിക്കാനുണ്ട്. നാലു മാസമായി ഒരു രൂപ പോലും ലഭിച്ചില്ലെന്ന് എംഇഎസ് ആശുപത്രി അധികൃതർ പറഞ്ഞു. ആരോഗ്യമന്ത്രിക്ക് കത്തയച്ചിട്ടും മറുപടിയില്ല. ഇത് ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്നും ആശുപത്രികൾ പറയുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6