കേസില്‍ ഗൂഢാലോചനയുണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഗൂഢാലോചന സി.ബി.ഐ പുറത്തുകൊണ്ടുവരട്ടെ. കാലം സത്യം തെളിയിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.സോളാര്‍ കേസില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നുവെന്ന് പറയുന്ന സി.ബി.ഐ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കി സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഗുരുതരപരാമര്‍ശമുള്ളത്. കേരള കോണ്‍ഗ്രസ്(ബി) നേതാവ് ഗണേശ് കുമാര്‍, ശരണ്യ മനോജ്, വിവാദ ദല്ലാള്‍ എന്നിവര്‍ ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയതെന്നും സി.ബി.ഐ പറയുന്നു.പരാതിക്കാരി ജയിലില്‍ നിന്ന് എഴുതിയ കത്തില്‍ ഉമ്മൻചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ല. ഇത് പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. തന്റെ സഹായിയെ വിട്ട് ഗണേശ് കുമാര്‍ കത്ത് . ഗണേശ് കുമാറിന്റെ ബന്ധു ശരണ്യ മനോജ് നല്‍കിയ മൊഴിയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
No Comment.