Skip to content

chithrodayamflashnews.com

Asnap 1409

ഒ. രാജഗോപാൽ – ജന്മദിനം 15-09-1929

കേരളത്തിലെ ഒരു ബി.ജെ.പി. നേതാവും മുൻ കേന്ദ്രമന്ത്രിയും, മുൻ എം.എൽ.എ. യുമാണ് ഒ. രാജഗോപാൽ (ജ: സെപ്റ്റംബർ 15, 1929 – ). 1992 മുതൽ 2004 വരെ മദ്ധ്യപ്രദേശിൽ നിന്നും രാജ്യസഭയെ പ്രതിനിധീകരിച്ചു. ആർ.എസ്സ്.എസ്സിലൂടെ ശ്രദ്ധേയനായ ഇദ്ദേഹം 1998-ലെ വാജ്പേയി മന്ത്രിസഭയിൽ റയിൽവേ സഹമന്ത്രിയായിരുന്നു. നേമം മണ്ഡലത്തെ പ്രതിനിഥീകരിച്ച നിയമസഭാംഗം ആണ്

അഭിഭാഷക ജോലി ഉപേക്ഷിച്ചാണ്‌ ഇദ്ദേഹം മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തകനായത്. ചലച്ചിത്രസംവിധായകൻ ശ്യാമപ്രസാദ് ഇദ്ദേഹത്തിന്റെ മകനാണ്‌.

ആദ്യകാല ഘട്ടം

1929 സെപ്റ്റംബർ 15 ന് പാലക്കാട് ജില്ലയിലെ പുതുക്കോട് പഞ്ചായത്തിൽ ഓലഞ്ചേരി വീട്ടിൽ മാധവൻ നായരുടെയും കുഞ്ഞിക്കാവ് അമ്മയുടെയും മകനായി ജനിച്ചു.പ്രാഥമികവിദ്യാഭ്യാസം നേടിയത് കണക്കന്നൂർ എലിമെന്ററി സ്കൂളിലും മഞ്ഞപ്ര അപ്പർ പ്രൈമറി സ്കൂളിലും ആയിട്ടായിരുന്നു.അതിനുശേഷം പാലക്കാട് വിക്റ്റോറിയ കോളേജിൽ പഠനം തുടർന്നു.തുടർന്നു ചെന്നൈയിൽ നിന്നു നിയമബിരുദം നേടിയതിനു ശേഷം 1956 മുതൽ പാലക്കാട് ജില്ലാ കോടതിയിൽ അഭിഭാഷകജോലി ആരംഭിച്ചു.

ജനസംഘകാലഘട്ടം

ദീൻ ദയാൽ ഉപാധ്യായയിൽ പ്രചോദിതനായ അദ്ദേഹം പഠനശേഷം ജനസംഘത്തിന്റെ പ്രവർത്തനങ്ങളിൽ ആകർഷിക്കപ്പെടുകയും ജനസംഘപ്രവർത്തകനായി മാറുകയും ചെയ്തു.

രാജ്യസഭാംഗത്വം

1998-2004 : ബി.ജെ.പി., മധ്യപ്രദേശ്
1992-1998 : ബി.ജെ.പി., മധ്യപ്രദേശ്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6