Skip to content

chithrodayamflashnews.com

Asnap 1409

വിഴിഞ്ഞം തുറമുഖം സ്വകാര്യ കമ്പനിയുടേതല്ലെന്നും കേരളത്തിന്റെയും ഇന്ത്യയുടെയും പൊതുസ്വത്താണെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

വിഴിഞ്ഞം തുറമുഖം സ്വകാര്യ കമ്പനിയുടേതല്ലെന്നും കേരളത്തിന്റെയും ഇന്ത്യയുടെയും പൊതുസ്വത്താണെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.വിഴിഞ്ഞം തുറമുഖ ലോഗോ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിശ്ചിതകാലത്തേക്കുള്ള നടത്തിപ്പുകാര്‍ മാത്രമാണ് അദാനിയെന്ന് മന്ത്രി പറയുന്നുണ്ടെങ്കിലും തുറമുഖത്തിനുള്ള 57 ശതമാനം തുകക്കൊപ്പം ഏക്കറുകണക്കിന് ഭൂമിയും കൈമാറുന്ന സര്‍ക്കാറിന് ഓപറേഷൻ തുടങ്ങി 15 വര്‍ഷത്തിന് ശേഷമാണ് ഒരു ശതമാനം വരുമാന പങ്കാളിത്തമുണ്ടാകുക, അതും ലാഭമുണ്ടെങ്കില്‍ മാത്രം. ഓരോവര്‍ഷവും ഒരു ശതമാനം വീതമാണ് വര്‍ധിക്കുക. ആദ്യഘട്ടം പൂര്‍ത്തിയാകുന്നതിന് മുമ്പ് രണ്ടും മൂന്നും ഘട്ടം അദാനിക്ക് ഏല്‍പിച്ചുകൊടുക്കാനുള്ള നീക്കവും സജീവമാണ്. ഇതിനായി പൊതുജനങ്ങളില്‍നിന്ന് പരാതി കേള്‍ക്കാതെ, പാരിസ്ഥിതിക അനുമതിക്കായി വിഴിഞ്ഞം ഇന്‍റര്‍നാഷനല്‍ സീപോര്‍ട്ട് ലിമിറ്റഡ് (വിസില്‍) സമര്‍പ്പിച്ച അപേക്ഷ കേന്ദ്രം തള്ളിയിരുന്നു.പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ഈ പദ്ധതിയുടെ മുതല്‍മുടക്കിനായി വരുന്ന 7725 കോടി രൂപയില്‍ 4600 കോടി രൂപയും ചെലവഴിക്കുന്നത് കേരള സര്‍ക്കാറാണെന്ന് മന്ത്രി പറയുന്നു. രാജ്യത്ത് ആദ്യമായി കേന്ദ്ര സര്‍ക്കാറില്‍നിന്ന് വയബിലിറ്റി ഗാപ് ഫണ്ട് ലഭിക്കുന്ന പദ്ധതിയും ഇതാണ്. 818 കോടിയാണ് ഈ ഫണ്ട്. ബാക്കി തുക മാത്രമാണ് അദാനി കമ്പനിയുടേത്.വിഴിഞ്ഞത്തിനായി 6000 കോടി ചെലവില്‍ ഔട്ടര്‍ റിങ് റോഡിനും അനുമതിയായി. വ്യവസായ ഇടനാഴിയും വരും. ഇവിടെ പരാജയപ്പെട്ടാല്‍ സംസ്ഥാനത്തിന് നികത്താൻ കഴിയാത്ത നഷ്ടമാണ്. ആദ്യഘട്ടത്തില്‍ 10 ലക്ഷം കണ്ടെയ്‌നറുകള്‍ വരുമെന്നാണ് പ്രതീക്ഷ -അദ്ദേഹം പറഞ്ഞു. നേരത്തേ അദാനി പോര്‍ട്ടെന്ന് അറിയപ്പെടുന്നതില്‍ കേരള സര്‍ക്കാര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് പേരുമാറ്റം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6