
കവിത
പുത്തഞ്ചേരി….
ആകെയൊരല്പമീ ഭൂമിയിൽ ജീവിച്ചതെങ്കിലും
പുത്തഞ്ചേരി ആടിതിമിർത്ത വേഷങ്ങളനവധി
ഭൂതലത്തിൽ…
കാവ്യങ്ങൾകൊണ്ടു
തീർത്തൊട്ടേറെ വിസ്മയങ്ങൾ…
ഗാനങ്ങൾക്കുണ്ടോ
പഞ്ഞമാ തൂലികതുമ്പിൽ…?
നേരെഴും കവിതകൾ
ഗാനങ്ങൾ
ജീവിതക്കാഴ്ചകൾതൻ
കുറിക്കൂട്ടുകൾ
കൈരളിക്കേകിയ
മഹാനുഭാവൻ…
കവിയല്ല…വെറും
പാട്ടെഴുത്തുകാരനല്ല,
മണ്ണിന്റെ മണമുള്ള
കാവ്യശീലുകൾ
തീർത്ത
പ്രതിഭാധനൻ…
ആ കാവ്യധാരയിൽ
വിരിയും സ്വരജതികൾകൾക്കെല്ലാം
പകരമില്ലായിരുന്നൊരാളുമെന്നതും
പരമസത്യം…

No Comment.