ഇന്ന് വൃശ്ചികം രണ്ട്
വൃതാനുഷ്ഠനത്തിന്റെയും
ശരണം വിളികളുടെയും
പുണ്ണ്യനാളുകൾ

കവിത
അഭയവരദനയ്യൻ
അയ്യനേകണ്ടു
കൊതി തീർന്നില്ല…
വീണ്ടും വന്നു ഞാൻ
തിരുസന്നിധിയിൽ…(2)
അകതാരിൽ നിറയും
സങ്കടമെല്ലാം
നിൻ തിരുനടയിൽ
സമർപ്പിച്ചിടുമ്പോൾ
പുഞ്ചിരിയോടെ
ചേർത്തണയ്ക്കും
അയ്യപ്പ സ്വാമി
നീ ശരണം….
അയ്യപ്പ സ്വാമി
നീ ശരണം….
(അയ്യനേ…)
സമതതൻ പൊരുൾ നീ
പകർന്നതല്ലേ…?
ശരണാഗതർക്കെന്നും
അഭയമല്ലേ….?(2)
കാരുണ്യജ്യോതിയായ്…
കനിവിൻ മൂർത്തിയായ്…
ശബരി മാമലവാഴും
ധർമ്മശാസ്താവേ
ശരണം…
ധർമ്മശാസ്താവേ
ശരണം…
(അയ്യനേ…)
മണ്ഡലംനോമ്പിന്റെ
പുണ്യവുമായ്
നാമജപങ്ങൾ ഉരുക്കഴിച്ച്
ഇരുമുടിക്കെട്ടേന്തി
വന്നൂ ഞാൻ
അയ്യപ്പ സ്വാമിതൻ
തിരുമുൻപിൽ…
കളിയുഗവരദന്റെ
തിരുമുൻപിൽ…
(അയ്യനേ…)

No Comment.