ഇന്ന് വൃശ്ചികം മൂന്ന്
വൃതാനുഷ്ഠനത്തിന്റെയും
ശരണം വിളികളുടെയും
പുണ്ണ്യനാളുകൾ

കവിത
പരംപൊരുളയ്യൻ
പതിനെട്ടു
മലകൾക്കും
നാഥനായി
പതിനെട്ടു
പടികൾക്ക്
മുകളിലായ്…
പനിമതി തൂകും
പുഞ്ചിരിയാൽ
ദർശനമരുളും
അയ്യപ്പസ്വാമി…
അയ്യപ്പസ്വാമി….
(പതി…)
വൃശ്ചികമാസത്തിൽ
ആദ്യദിനത്തിൽ
സ്വാമിയെ ധ്യാനിച്ച്
മുദ്രയണിഞ്ഞു…
സ്വാമിമന്ത്രത്തിൻ
അകം പൊരുൾ
നിത്യവും മന്ത്രിച്ചു
വ്രതശുദ്ധിയോടെ…(2)
(പതിനെട്ടു…)
ഇരുമുടി കെട്ടുമായ്
സ്വാമിയേ കാണുവാൻ
പലവഴി താണ്ടി
പമ്പയിലെത്തി…(2)
മുങ്ങിക്കുളിച്ചു
തർപ്പണം ചെയ്തു
ഗണപതിക്കോവിലിൽ
കേരമുടച്ചു…(2)
(പതി…)
ശരണം വിളികളാൽ
മുഖരിതമാകും
കഠിനമാം പാതകൾ
പിന്നെയും താണ്ടി… (2)
മണികണ്ഠസ്വാമിതൻ
തിരുമുൻപിൽ വന്നു…
കൈകൂപ്പി ഞാനും
തൊഴുതുനിന്നു…
സ്വാമിയേ… ശരണം…
അയ്യപ്പ… ശരണം…
സ്വാമിയേ.. ശരണം…
അയ്യപ്പ…ശരണം..
(പതിനെട്ടു….)

No Comment.