
കവിത
ശബരീശ പുണ്യം
ശബരിഗിരി നാഥനെ
മനസ്സിൽ ധ്യാനിച്ച്
വൃശ്ചികമൊന്നിനു
മാല ചാർത്തി…
മണ്ഡലം നോമ്പിൻ
വൃതമെടുത്ത്
അയ്യനെ കാണുവാൻ
വന്നുവല്ലോ…
സ്വാമി അയ്യനെ കാണുവാൻ
വന്നുവല്ലോ…
(ശബരി….)
പറയുവാനേറെ ദുഃഖങ്ങളുണ്ടയ്യ…
പരിചൊടു നീയിന്നു
കേൾക്കണമയ്യാ…
സ്വാമിപാദങ്ങൾ നമിക്കുന്നു ഞാൻ
കലിയുഗ വരദാ….
അയ്യനയ്യപ്പാ…(2)
(ശബരി…)
എന്നുമെൻ ജീവിത
വഴികളിലെല്ലാം
നീയാണെനിക്കെന്നും
തുണയെന്നയ്യാ… (2)
വിധിവൈപര്യങ്ങളിൽ
നേർവഴിയേകും
സ്വാമി അയ്യപ്പാ ശരണം….
ഓംകാര പൊരുളേ..
ശരണം.,..
(ശബരി……)

No Comment.