
കവിത
ഗുരുപവനപുരേശൻ
കണ്ണനെ കാണുവാനായി
ഞാനെത്രയോ നാളായ്
കൊതിപ്പൂ…(2)
ഏകാദശി നാളിൽ
നിൻ തിരുനടയിൽ വന്നു
കൺകുളിർക്കെ കണ്ടു
തൊഴുതുവല്ലോ..(2)
(കണ്ണനെ….)
പൊൻമുരളികയൂതും
കാർവർണ്ണനെന്റെ
കനവിലും നിനവിലും
കൂടെയുണ്ടല്ലോ…(2)
യമുനയിലോളങ്ങൾ
പോൽ നീയെൻ
മനതാരിൽ സ്വരസുധ
തീർത്തുവല്ലോ….(2)
(കണ്ണനെ….)
ഭക്തിതൻ നൈവേദ്യം
അർപ്പിച്ചിടുന്നു
നിൻ തിരുമുൻപിൽ ഞാൻ…. (2)
കനിവിൻ പാലാഴി തീർത്തിടണേ…
ഗുരുപവനപുരേശ…
ഗുരുവായൂരപ്പാ….
(കണ്ണനെ….)

No Comment.