ഇന്ന് വൃശ്ചികം പത്ത്
വൃതാനുഷ്ഠനത്തിന്റെയും
ശരണം വിളികളുടെയും
പുണ്ണ്യനാളുകൾ

കവിത
ശബരിനാഥൻ
പമ്പാനദിയിലെ
ഓളങ്ങൾ പാടുന്നു
ഹരിഹരപുത്രന്റെ
ജന്മകഥ…
പന്തളത്തരചൻ
എടുത്തുവളർത്തിയ
മണികണ്ഠസ്വാമിതൻ
ജന്മകഥ…
(പമ്പാ…)
മഹിഷീമർദ്ദകനായ്
പാരിൻ രക്ഷകനായി…
ശബരിഗിരിയിൽ
വാണരുളും
സ്വാമി അയ്യപ്പൻ
ശരണമയ്യപ്പൻ
എന്നുമെന്റെ മനസ്സിൽ
നിറയും
സ്വാമി അയ്യപ്പൻ…
(പമ്പാ….)
വിശ്വമാകെ നിറഞ്ഞു
നിൽക്കും
അഖിലാണ്ഡേശ്വരനെ…
കണ്ടു തൊഴാനായ്
വന്നു ഞാനും
ശബരീമലയിങ്കൽ
സ്വാമി അയ്യപ്പാ..
ശരണമയ്യപ്പാ…
(പമ്പാ….)

No Comment.