ഇന്ന് വൃശ്ചികം പതിനൊന്ന്
വൃതാനുഷ്ഠനത്തിന്റെയും
ശരണം വിളികളുടെയും
പുണ്ണ്യനാളുകൾ

കവിത
ആത്മസ്വരൂപൻ
രചന
ഗിരിജൻ ആചാരി തോന്നല്ലൂർ
അരികിൽ ഞാൻ
വന്നില്ലയെങ്കിലുമയ്യനു
പരിഭവം ലേശവുമില്ലല്ലോ…(2)
ആവതുണ്ടെങ്കിലാ
നടയ്ക്കലെത്തും
എന്നയ്യപ്പസ്വാമിയ്ക്ക് അറിവതല്ലോ….
(അരികിൽ….)
ഭക്തന്റെ മാനസം
തൊട്ടറിഞ്ഞീടും
ധർമ്മശാസ്താവിൻ
ദർശനത്താൽ…(2)
പറയുവാൻ മനസ്സിൽ
കരുതിയ കാര്യങ്ങൾ
മൊഴിയുവാൻ ഞാനപ്പോൾ
മറന്നുപോയി….
സ്വാമീ ശരണം
ശരണമയ്യപ്പാ…
ശബരിയിൽ വാഴും
ശരണമയ്യപ്പാ…
(അരികിൽ….)
മതമാത്സര്യങ്ങൾ
നിറഞ്ഞ കാലത്തും
സ്വാമിനിൻ നടയിലാ
ഭേദമില്ല… (2)
മനുഷ്യരെല്ലാരും
ഒന്നെന്ന സത്യം
മഹിയിൽ പകർന്ന
അയ്യപ്പ സ്വാമി…
കാലാധിവർത്തിയായ്
കുടികൊള്ളും ഭഗവാനെ
നീയേ ശരണം…
അയ്യപ്പ സ്വാമി….
(അരികിൽ…)

No Comment.