ഇന്ന് വൃശ്ചികം പതിനാല്
വൃതാനുഷ്ഠനത്തിന്റെയും
ശരണം വിളികളുടെയും
പുണ്ണ്യനാളുകൾ

കവിത
ഭക്തിപ്രസാദം
രചന
ഗിരിജൻ ആചാരി തോന്നല്ലൂർ
ഒരുമതൻ പാവനക്ഷേത്രം…
ഓംകാരപൊരുളിൻ ക്ഷേത്രം… (2)
അരുമയായെന്നുമെൻ മനതാരിൽനിറയും
മണികണ്ഠസ്വാമിതൻ ക്ഷേത്രം..
ശബരിമാമല ക്ഷേത്രം… (2)
(ഒരു.,…)
ഒരുവട്ടം നിൻനടയിൽ വന്നുതൊഴുതാൽ
കോടിജന്മത്തിൻ പുണ്യമല്ലോ.. (2)
ഒരുനാളും മറക്കാത്ത രൂപമായ് നീയെന്റെ,
ഹൃദയത്തിൽ നിറഞ്ഞെന്നും
നിൽക്കുന്നു ദേവാ.. (2)
(ഒരു………..)
ജന്മജന്മാന്തര കർമ്മബന്ധങ്ങളെ
ഒരുമിച്ചുചേർക്കുമീ തിരുനടയിൽ.. (2)
ഒഴുകിയെത്തും ഭക്തസഹസ്രങ്ങളിൽ
ഒരുവനായി ഞാനും അയ്യപ്പാ…
വരദാനപ്രഭുവേ.. അയ്യപ്പാ…
(ഒരു…..)

No Comment.