ഇന്ന് വൃശ്ചികം പതിനഞ്ച്
വൃതാനുഷ്ഠനത്തിന്റെയും
ശരണം വിളികളുടെയും
പുണ്ണ്യനാളുകൾ

കവിത
അയ്യനാശ്രയം
രചന
സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ
നീയല്ലാതാരുണ്ടെന്നയ്യപ്പാ..
എനിക്കു നീയല്ലാതാരുണ്ടെന്നയ്യപ്പാ..
അഴലിൽപെട്ടുഞാൻ
ഉഴഴലുമ്പോൾ
ആശ്വാസമേകി നീ
അരികിൽ വന്നൂ…
മാമലവാഴും അയ്യപ്പാ…
നീയേ… ശരണം എന്നയ്യപ്പാ…
( നീയ…….)
വൃശ്ചികകുളിരിന്റെ നൈർമല്യംചൂടി
മണ്ഡലക്കാലം വന്നുചേർന്നു.. (2)
ശരണമന്ത്രങ്ങളെങ്ങും
മുഴങ്ങി
ശബരിഗിരീശന്റെ
തിരുനടതുറന്നൂ…(ശബ..)
(നീയ……..)
മതമാത്സര്യത്തിൻ
വേർതിരിവില്ല…
തങ്ങളിൽ തങ്ങളിൽ സ്പർദ്ധയുമില്ല….
മഹിതമാം ഭഗവാന്റെ തിരുമുന്നിലെത്തുമ്പോൾ
സഹോദര്യത്തിൻ
നറുമഴ പൊഴിയും…
സ്വാമിയേ…ശരണം…
അയ്യപ്പാ….ശരണം…
സ്വാമിയേ… ശരണം..
അയ്യപ്പാ.. ശരണം..
( നീയ…. )

No Comment.